"സെന്‍സര്‍ ബോര്‍ഡ് ഇനിമുതല്‍ ഒരു സിനിമയിലും കത്തി വെക്കാന്‍ പാടില്ല" ; ശ്യാം ബെനഗല്‍

സെന്‍സര്‍ ബോര്‍ഡ് ഇനിമുതല്‍ ഒരു സിനിമയിലും കത്തി വെക്കരുതെന്നു സംവിധായകന്‍ ശ്യാം ബെനഗല്‍. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കാനായി...

"സെന്‍സര്‍ ബോര്‍ഡ് ഇനിമുതല്‍ ഒരു സിനിമയിലും കത്തി വെക്കാന്‍ പാടില്ല" ; ശ്യാം ബെനഗല്‍

tyti

സെന്‍സര്‍ ബോര്‍ഡ് ഇനിമുതല്‍ ഒരു സിനിമയിലും കത്തി വെക്കരുതെന്നു സംവിധായകന്‍ ശ്യാം ബെനഗല്‍. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കാനായി വിവര സാങ്കേതിക മന്ത്രാലയം നിയമിച്ച ആറംഗ കമ്മിറ്റി ,മന്ത്രി അരുണ്‍ജെയിറ്റ്ലിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശ്യാം ബെനഗല്‍ ഇങ്ങനെ പരാമര്‍ശിച്ചത്.

കുറച്ചുവര്‍ഷങ്ങളായി പങ്കജ് നിഹലാനി നയിക്കുന്ന സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങളുടെ പിടിയിലായിരുന്നു. പല ഹിന്ദി, ഇംഗ്ലീഷ്  ചിത്രങ്ങളുടെയും സെന്‍സറിംഗ് സംബന്ധിച്ച് നിരവധി  പ്രതിഷേധങ്ങള്‍  ഉയര്‍ന്നിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ഇത്തരം ഒരു കമ്മിറ്റിയെ നിയമിക്കാന്‍ വിവര സാങ്കേതിക മന്ത്രാലയം അധികൃതര്‍ നിര്‍ബന്ധിതരായത്.


സിനിമയിലെ രംഗങ്ങള്‍ അപ്പാടെ മുറിച്ചു മാറ്റാനല്ല മറിച്ച് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയും രാജ്യത്തെ ജനങ്ങളുടെ മനസ്സിനെ തെറ്റായി സ്വാധീനിക്കാനും കെല്പുള്ള രംഗങ്ങള്‍ മാത്രം ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ശ്രമിക്കേണ്ടത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയുള്‍പ്പടെ ചില മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു ശ്യാം ബെനഗല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികളെ ബോര്‍ഡ് അംഗങ്ങളായി തിരഞ്ഞെടുക്കേണ്ടതുണ്ട് എന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജീവിതത്തിലെ നാനാ തുറകളില്‍ നിന്നുള്ളവര്‍ ആയിരിക്കണമെന്നും ബെനഗല്‍ വിശദീകരിച്ചു.

കൂടാതെ  സിനിമാറ്റോഗ്രാഫി ആക്റ്റിലെ സെക്ഷന്‍ 5 (ബി)യില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ക്ക് വിരുദ്ധമായ രംഗങ്ങള്‍ മാത്രമേ സെന്‍സര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും യുഎ വിഭാഗത്തില്‍രണ്ട് , അഡള്‍ട്ട്  വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ നാല് വകുപ്പുകള്‍ കൂടി ബോര്‍ഡ് നിലവില്‍ വരുത്തണമെന്നും ശ്യാംബെനഗല്‍ വ്യക്തമാക്കി.

ബെനഗലിനെക്കൂടാതെ കമലഹാസന്‍, സംവിധായകന്‍ രാകേഷ് ഓം പ്രകാശ്‌ മെഹ്റ, പിയുഷ് പാണ്ടേ, ഗൌതം ഘോഷ്, ഭാവന സൌമ്യതുടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍.