മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്‌ത്രം അനുവദിച്ചതിനെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കി

ശിരോവസ്‌ത്രം ധരിച്ചെത്തുന്ന മുസ്‍ലിം  പെണ്‍കുട്ടികളെ മേയ് ഒന്നിന് നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹൈക...

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്‌ത്രം അനുവദിച്ചതിനെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കി

medical

ശിരോവസ്‌ത്രം ധരിച്ചെത്തുന്ന മുസ്‍ലിം  പെണ്‍കുട്ടികളെ മേയ് ഒന്നിന് നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ അപ്പീല്‍ ഫയല്‍ ചെയ്തു. ശിരോവസ്‌ത്രം ധരിച്ചെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് സിബിഎസ്ഇ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ തൃശൂര്‍ പാവറട്ടി സ്വദേശി അംന ബിന്‍ത് ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജി നേരത്തെ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് അംഗീകരിച്ചിരുന്നു.

വൈകിയ വേളയില്‍ വിധി നടപ്പാക്കുന്നത്  പരീക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.അത് കൂടാതെ, ഈ വൈകിയ വേളയില്‍ കൂടുതല്‍ വനിതാ ജീവനക്കാരെ നിയോഗിക്കാന്‍ കഴിയില്ലെന്നാണ് സിബിഎസ് സിയുടെ വാദം.



പെണ്‍കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ ഹാളിലെത്തണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

Story by
Read More >>