ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനേയും ടി.വി രാജേഷിനേയും അറസ്റ്റുചെയ്യാന്‍ സിബിഐ നീക്കം

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനേയും ടി.വി രാജേഷ് എംഎല്‍എയും അറസ്റ്റുചെയ്യാന്‍ സിബിഐ നീക്കം. എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ...

ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനേയും ടി.വി രാജേഷിനേയും അറസ്റ്റുചെയ്യാന്‍ സിബിഐ നീക്കം

shukoor murder case

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനേയും ടി.വി രാജേഷ് എംഎല്‍എയും അറസ്റ്റുചെയ്യാന്‍ സിബിഐ നീക്കം. എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ ഇരുവരേയും പ്രതികളാക്കി കോടതിയില്‍ സിബിഐ എഫ്ഐആര്‍ ഫയല്‍ചെയ്തു.

കേസില്‍ പ്രതി ചേര്‍ത്തതോടെ ജയരാജനെയും രാജേഷിനെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ സിബിഐ നടത്തിയേക്കുമെന്നാണ് സൂചന. കേസില്‍ 32-)ം പ്രതിയായി രജിസ്റ്റര്‍ ചെയ്തതിനാല്‍ പി ജയരാജനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയക്കുകയും അതിനുഷേം അറസ്റ്റ് ചെയ്യാനുമാണ് സിബിഐ നീക്കം നടത്തുന്നത്. രാജേഷിനെതിരെയും ഈ നീക്കം നടത്തിയേക്കുമെന്നാണ് സൂചന.

കതിരൂര്‍ മനോജ് കേസില്‍ പി ജയരാജന് നല്‍കപ്പെട്ട ജാമ്യം ഷുക്കൂര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ റദ്ദാക്കാനും സിബിഐ അപേക്ഷ നല്‍കും. സിബിഐ അന്വേഷണത്തിനു ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ ജയരാജനുള്‍പ്പെടെയുള്ളവര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയിരുന്ന അപ്പീല്‍ പരിഗണിക്കുന്നതിനു മുന്‍പേയാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചത്.

Read More >>