വിഎസിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മാനനഷ്‌ടക്കേസ് കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്‌ടക്കേസ്സ്  തിരുവനന്തപുരം  അഡീഷണല്‍  ജില്ലാ ...

വിഎസിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മാനനഷ്‌ടക്കേസ് കോടതി ഇന്ന്  പരിഗണിക്കും

VS

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്‌ടക്കേസ്സ്  തിരുവനന്തപുരം  അഡീഷണല്‍  ജില്ലാ  കോടതിയിലെ   അവധിക്കാല ബെഞ്ച്‌ ഇന്ന്  പരിഗണിക്കും.

മുഖ്യമന്ത്രി 31 കേസിലും സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍ 136 കേസുകളിലും  പ്രതിയാണെന്ന വിഎസിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയിലേക്ക് നീങ്ങിയത്. വിഎസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അപമാനിക്കാന്‍  ഉദ്ദേശിച്ചാണെന്നും ആരോപിച്ച മുഖ്യമന്ത്രി പരാതിയില്‍ ഒരു ലക്ഷം രൂപയാണ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കാനും വിദ്വേഷ  രാഷ്‌ട്രീയം പ്രചരിപ്പിക്കാനും  ലക്ഷ്യമിട്ടാണ് വിഎസിന്റെ പ്രസ്താവനയെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും ഉമ്മന്‍ ചാണ്ടി പരാതിയില്‍ ആവശ്യപ്പെടുന്നു.

Read More >>