വിരമിച്ച അധ്യാപികയ്‌ക്ക് കോളേജില്‍ ശവക്കല്ലറ ഒരുക്കിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പല്‍ വിരമിക്കുന്ന ദിവസം അവര്‍ക്ക് വേണ്ടി കല്ലറ ഒരുക്കിയ  10 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്...

വിരമിച്ച അധ്യാപികയ്‌ക്ക് കോളേജില്‍ ശവക്കല്ലറ ഒരുക്കിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

reath

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പല്‍ വിരമിക്കുന്ന ദിവസം അവര്‍ക്ക് വേണ്ടി കല്ലറ ഒരുക്കിയ  10 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്.

ഈ കഴിഞ്ഞ മാര്‍ച്ച്  31നായിരുന്നു സംഭവം.  പ്രിന്‍സിപ്പല്‍ ഡോ. പിഎന്‍ സരസു വിരമിക്കുന്ന അന്നേ ദിവസം കോളേജിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രതീകാത്മക ശവക്കല്ലറയും റീത്തും ഉണ്ടാക്കി പ്രഥമ അധ്യാപികയെ അപമാനിക്കുകയായിരുന്നു. കോളേജില്‍ ശക്തമായ നിലപാടെടുത്തതാണ് ഇടത് അധ്യാപക സംഘടനക്കും എസ്എഫ്ഐക്കും എതിര്‍പ്പുണ്ടാകാന്‍ കാരണമെന്ന് ഡോ. സരസു സംഭവത്തെ കുറിച്ച് പ്രതികരിച്ചിരുന്നു.

Story by