ചിരിക്കാനും ചിന്തിപ്പിക്കാനും ഇനി ടോംസ് ഇല്ല

ചിരിക്കാനും ചിന്തിപ്പിക്കാനും ഇനി ടോംസ് ഇല്ല. മലയാളി വായനക്കാരന്റെ ജീവിതത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു കാര്‍ട്ടൂണിസ്റ്റ് ഇനി ഉണ്ടാകാനും...

ചിരിക്കാനും ചിന്തിപ്പിക്കാനും ഇനി ടോംസ് ഇല്ല

Tomes
ചിരിക്കാനും ചിന്തിപ്പിക്കാനും ഇനി ടോംസ് ഇല്ല. മലയാളി വായനക്കാരന്റെ ജീവിതത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു കാര്‍ട്ടൂണിസ്റ്റ് ഇനി ഉണ്ടാകാനും ഇടയില്ല. ബോബനും മോളിയും എന്ന കാര്‍ട്ടുണ്‍ പരമ്പരയിലൂടെ ടോംസ് സൃഷ്ടിച്ചത് ചിരി മാത്രമല്ല, അത്, മലയാളി ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ് തന്നെയായിരുന്നു. 90-കള്‍ക്കും ഒരുപക്ഷേ അതിനു ശേഷവും ബോബനും മോളിയേയും കുറിച്ച് കേട്ടിട്ടില്ലാത്ത എത്ര മലയാളികളെ നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ പറ്റും? അതായിരുന്നു ടോംസ്.


മലയാളിക്ക് എല്ലാക്കാലത്തും ഒരു കാര്‍ട്ടൂണ്‍ സംസ്‌കാരമുണ്ട് എന്നതിന് തെളിവുകള്‍ അത്രയധികം വേണ്ട. ഇന്ത്യയില്‍ ജനിച്ച, പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു നിര എടുത്താല്‍ അതില്‍ 80 ശതമാനവും മലയാളികള്‍ തന്നെയായിരുന്നു. അബുവും വിജയനും ഇങ്ങേയറ്റത്ത് ഉണ്ണിയും പ്രസാദുമൊക്കെ കോറിയിടുന്ന വരകള്‍ തന്നെ അതിനു സാക്ഷ്യം.

പക്ഷേ ബോബനും മോളിയും എന്ന വന്‍ പരമ്പര കേരള സമൂഹത്തിന്റെ പൊളിച്ചെഴുത്ത് തന്നെയായിരുന്നു. നമ്മുടെയൊക്കെ ജീവിതം തന്നെയാണ് ടോംസ് അതിലൂടെ പറഞ്ഞത്. മഹാഭാരതത്തെക്കുറിച്ച് പറയുന്നതു പോലെ ഇതില്‍ ഇല്ലാത്തതൊന്നും ഇനി ഉണ്ടാവുകയുമില്ല എന്നു പറയുന്നതു പോലെ ടോംസ് തന്റെ വരകളിലൂടെ ആവിഷ്‌കരിച്ച കേരള സമൂഹത്തെ, ഇനി ഒരുപക്ഷേ ആര്‍ക്കും അത്തരത്തില്‍ വരയ്ക്കാനും ആവിഷ്‌കരിക്കാനും കഴിയുകയുമില്ല.

ടോംസിന്റെ ഫ്രെയിംസ് നോക്കിയാല്‍ സിനിമ പിടിക്കാം എന്നു പറയുന്നവരുണ്ട്. അത്രയേറെ പൂര്‍ണമായിരുന്നു കാഴ്ചക്കാരന്റെ കോണില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വരകള്‍. ഒരേ സമയം പരിഹാസവും സ്വയം നിന്ദയും രാഷ്ട്രീയക്കാരുടെ വേഷത്തിലെ നേതാവും പൂവാലന്‍ അപ്പി ഹിപ്പിയും അതിനുപരി സ്ത്രീയെക്കുറിച്ച് പറയുമ്പോള്‍ ചേട്ടത്തിയെ ദുഷ്ടത്തിയായി കാണിക്കുമെങ്കിലും അതില്‍ അങ്ങേയറ്റം രാഷ്ട്രീയം കൂടി കലര്‍ത്തിയ ആളായിരുന്നു ടോംസ്. തന്റെ അയല്‍വീട്ടിലെ രണ്ടു കുട്ടികളായിരുന്നു ടോംസിന്റെ കഥാപാത്രങ്ങളായി പിന്നീട് മലയാളി നെഞ്ചിലേറ്റിയത്.

ടോംസിന് 87 വയസായിരുന്നു. ഒരുപക്ഷേ കഴിഞ്ഞ അഞ്ചാറ് ദശകങ്ങളായി മലയാളിയുടെ നര്‍മ, ഗൗരവ വായനയെ ഉണര്‍ത്തി നിര്‍ത്തിയ മനുഷ്യന്‍

നാരദ ന്യൂസിന്റെ ആദരാഞ്ജലികള്‍

Read More >>