ചൂട് 42 ഡിഗ്രി; മലമ്പുഴയില്‍ വി.എസിന്‍റെ പ്രചരണം കാരവാനില്‍

പാലക്കാട്: ഇന്നലെ പാലക്കാട് ജില്ലയിലെ ചൂട് 42 ഡിഗ്രിയായിരുന്നു. ചൂട് ശീലിച്ച പാലക്കാട്ടുകാര്‍ക്കും താങ്ങാനാകാത്ത ചൂടാണ് പാലക്കാട് ഇപ്പോള്‍....

ചൂട് 42 ഡിഗ്രി;  മലമ്പുഴയില്‍ വി.എസിന്‍റെ പ്രചരണം കാരവാനില്‍

vs-achuthananthan

പാലക്കാട്: ഇന്നലെ പാലക്കാട് ജില്ലയിലെ ചൂട് 42 ഡിഗ്രിയായിരുന്നു. ചൂട് ശീലിച്ച പാലക്കാട്ടുകാര്‍ക്കും താങ്ങാനാകാത്ത ചൂടാണ് പാലക്കാട് ഇപ്പോള്‍. മലമ്പുഴയിലാണ് പാലക്കാട് മണ്ഡലത്തിലേക്കാളും ചൂട് കൂടുതല്‍. അതു കൊണ്ടു തന്നെ മലമ്പുഴയില്‍ ഇത്തവണ മത്സരം ചൂടേറിയതാണ്. സി.പി.എമ്മിന്റെ ഉരുക്കു കോട്ടയായതിനാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് വലിയ വിയര്‍പ്പൊഴുക്കേണ്ടി വരില്ലെന്നാണ് കരുതുന്നതെങ്കിലും പ്രചരണത്തിന് വി.എസിനും വിയര്‍പ്പൊഴുകേണ്ടി വരും. ചൂടിനെ നേരിടാന്‍ ഒരു ചലചിത്ര താരത്തിന്റെ പകിട്ടില്‍ കാരവാനിലാണ് വി.എസ്. മണ്ഡലത്തില്‍ പ്രചരണത്തിനിറങ്ങുന്നത്. സൂര്യാഘാതം ഉള്‍പ്പടെയുള്ളവ തടയുന്നതിന് ഡോക്ടര്‍മാരാണ് ഉപദേശമാണ് ഇത്തരമൊരു പ്രചരണത്തിന് പ്രേരിപ്പിച്ചതെന്ന് പാര്‍ട്ടി വ്യത്തങ്ങള്‍ പറഞ്ഞു. ആദ്യം ഹെലികോപ്റ്ററില്‍ പ്രചരണം നടത്താനാണ് ഉദ്ദേശിച്ചതെങ്കിലും വി.എസ്. വിസമ്മതിച്ചതു കൊണ്ട് കാരവാനാക്കുകയായിരുന്നു. പൊരി വെയിലില്‍ പ്രചരണത്തിന് ബുദ്ധിമുട്ടുണ്ടാക്കും എന്ന വിശ്വസ്തതരുടെ മുന്നറിയിപ്പാണ് കാരവാനിലേക്ക് മാറാന്‍ വി.എസിന് പ്രേരിപ്പിച്ചത്.