പരവൂര്‍ ദുരന്തം: ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ദുരന്തത്തിന് ഉത്തരവാദി ക്ഷേത്രഭാരവാഹികളാണെന...

പരവൂര്‍ ദുരന്തം: ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

paravoor-3

കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ദുരന്തത്തിന് ഉത്തരവാദി ക്ഷേത്രഭാരവാഹികളാണെന്നും പോലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും തലയില്‍ ഉത്തരവാദിത്തം കെട്ടിവെക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് കേസ് പരിഗണിച്ചത്.

ദുരന്തത്തിന് ഉത്തരവാദികള്‍ പൊലീസും ജില്ലാ ഭരണകൂടവുമാണെന്നായിരുന്നു ക്ഷേത്ര ഭരണസമിതിയംഗങ്ങള്‍ ഉന്നയിച്ച വാദം. എന്നാല്‍ ക്ഷേത്ര ഭരണസമിതിയംഗങ്ങളുടെ അറിവും സമ്മതവുമില്ലാതെ വെടിക്കെട്ട് നടക്കില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ ക്ഷേത്ര ഭാരവാഹികള്‍ പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

പരവൂരില്‍ നടന്നത് മല്‍സരക്കമ്പമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈകോടതി വീണ്ടും പരിഗണിക്കും.

Read More >>