നിയമസഭ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കും.  10,000 രൂപയാണു പത്രികയോടൊപ്പം സ്ഥാനാർഥി...

നിയമസഭ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

nominationpaper

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കും.  10,000 രൂപയാണു പത്രികയോടൊപ്പം സ്ഥാനാർഥി കെട്ടിവയ്ക്കേണ്ടത്. 29 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ഇന്ന്പത്രിക സമര്‍പ്പിക്കും.

കാട്ടാക്കട നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുംനിയമ സഭ ഡെപ്യൂട്ടി സ്പീക്കറും കൂടിയായ എന്‍.ശക്തന്‍ ഇന്ന്  ഉച്ചയ്ക്ക് 12.15 നു വെള്ളയമ്പലം ജില്ലാ വ്യവസായ കേന്ദ്രത്തിലെത്തി റിട്ടേണിങ് ഓഫിസർ മുമ്പാകെ പത്രിക സമർപ്പിക്കും.


കഴക്കൂട്ടം മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം ബ്ളോക്ക് ഡവലപ്മെന്റ് ഓഫിസർ മുമ്പാകെ ഉച്ചയ്ക്ക് 12ന് പത്രിക സമര്‍പ്പിക്കും.

ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥിയുമായ വി.മുരളീധരന്‍ വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിലും തുടർന്ന് കണ്ണമ്മൂല ചട്ടമ്പി സ്വാമികളുടെ പ്രതിമയിലും എട്ടിനു പേട്ടയിലെ പത്രാധിപർ കെ.സുകുമാരൻ സ്മാരകത്തിലും പുഷ്പർച്ചനയും ചെമ്പഴന്തി ഗുരുകുല സന്ദർശനവും കഴി‍ഞ്ഞ ശേഷം 11 നു കലക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കും.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുളീധരൻ പബ്ളിക് ‌ഓഫിസിലെത്തി 12 ന് വരണാധികാരിക്കു പത്രിക നൽകും. ബിജെപി സ്ഥാനാ‍ർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ 11.30നു കല്ക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കും. എസ്‌യുസിഐ സ്ഥാനാർഥിയായി മത്സരിക്കുന്ന ഗോപകുമാറും ഇന്ന് 12 നു കലക്ടറേറ്റിൽ പത്രിക സമർപ്പിക്കും.