1914-ലെ 'കൊമഗാട്ടാ മാരു'സംഭവത്തിൽ സിക്ക് ജനതയോടു ഖേദം പ്രകടിപ്പിച്ചു കാനഡ പ്രധാനമന്ത്രി

1914-ൽ നടന്ന കൊമഗാട്ടാ മാരു സംഭവത്തിൽ,കാനഡയ്ക്ക് വേണ്ടി താൻ പരസ്യമായ അടുത്ത മാസം മാപ്പപേക്ഷ നടത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ് പറഞ്ഞു."ഞങ്ങൾ...

1914-ലെ

canada prime minister

1914-ൽ നടന്ന കൊമഗാട്ടാ മാരു സംഭവത്തിൽ,കാനഡയ്ക്ക് വേണ്ടി താൻ പരസ്യമായ അടുത്ത മാസം മാപ്പപേക്ഷ നടത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ് പറഞ്ഞു.

"ഞങ്ങൾ അവരെ അടിച്ചമർത്തി " സിക്കുകാരുടെ ഉത്സവമായ വൈശാഖിയിൽ പങ്കെടുക്കവെ കാനഡ പ്രധാനമന്ത്രി ട്രൂഡ് പറഞ്ഞു.

[caption id="attachment_14354" align="alignright" width="360"]Sikhs-aboard-Komagata-Maru-in-Vancouvers-Burrard-Inlet- Sikhs-aboard-Komagata-Maru-in-Vancouvers-Burrard-Inlet-[/caption]

102 വർഷങ്ങൾക്ക് മുമ്പ് മേയ് 18 ന്നു ഹോങ്കോങ്കിൽ നിന്നും 376 യാത്രക്കാരുമായി ഒരു കപ്പൽ വാൻഗവർ തീരത്തെത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. യാത്രക്കാരിൽ ബഹുഭൂരിപക്ഷവും സിക്ക് മതസ്ഥരായിരുന്നു. അന്നുണ്ടായിരുന്ന ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം അവരെ ആരെയും കാനഡയിൽ പ്രവേശിപ്പിച്ചില്ല.


തുടർന്ന്,കപ്പൽ കൽക്കട്ടയ്ക്ക് അയച്ചു. ബ്രിട്ടീഷ് സൈനികരുമായി യാത്രയ്ക്കിടയിലെ ചെറിയ അസ്വാരസ്യങളെ തുടർന്ന് 19 സിക്കുകാർ കൊല്ലപ്പെട്ടു, മറ്റുള്ളവർ ജയിലിൽ അടയ്ക്കപ്പെട്ടു.

അന്ന് സിക്ക് മതത്തിന് കാനഡ സർക്കാരിൽ നിന്നുണ്ടായ അപമാനവും വിവേചനവും നമ്മൾ മറക്കരുത്... നമ്മൾ അങ്ങനെ ചെയ്യരുത്.

108 വർഷങ്ങൾക്കിപ്പുറം ഖേദം പ്രകടിപ്പിച്ചത് കൊണ്ട് അന്നുണ്ടായ തിക്താനുഭവങ്ങൾ മാറില്ലെന്നറിയാം, എങ്കിലും വൈകിയിട്ടില്ല, ഇനിയെങ്കിലും അത് ചെയ്തേ മതിയാകൂ. എന്നും ട്രൂഡ് വിശദീകരിച്ചു. ആ നിയമം അന്ന് ഉണ്ടാക്കിയത് സർക്കാരാണ്, അതു കൊണ്ടു തന്നെ ഖേദം പ്രകടിപ്പിക്കേണ്ടതും അതേ അധികാരമാണ്... ഞാൻ അതിനു തുനിയുന്നു.

പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന നീണ്ട കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.

Read More >>