വി എസിനെ പകര്‍ത്താന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇയാന്‍ മക്‌ഡൊണാള്‍ഡ്

പാലക്കാട്: വി എസിനെ പകര്‍ത്താന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇയാന്‍ മക്‌ഡൊണാള്‍ഡ് എന്ന ഡോക്യുമെന്ററി സംവിധായകന്‍ കേരളത്തിലെത്തി. പുതിയ ഡോക്യുമെന്ററിയുടെ...

വി എസിനെ പകര്‍ത്താന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇയാന്‍ മക്‌ഡൊണാള്‍ഡ്

vs-in-london

പാലക്കാട്: വി എസിനെ പകര്‍ത്താന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇയാന്‍ മക്‌ഡൊണാള്‍ഡ് എന്ന ഡോക്യുമെന്ററി സംവിധായകന്‍ കേരളത്തിലെത്തി. പുതിയ ഡോക്യുമെന്ററിയുടെ ഭാഗമായി വി എസ് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ പകര്‍ത്താനാണ് ഇയാന്‍ മക്‌ഡൊണാള്‍ഡ് എത്തിയത്. കഴിഞ്ഞ ദിവസം മലമ്പുഴയില്‍ നടന്ന വി എസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഇയാന്‍ കാമറയിലാക്കി. വി എസ് പങ്കെടുക്കുന്ന കണ്‍വെന്‍ഷനുകളിലും കുടുംബയോഗങ്ങളിലും എല്ലാം ഇനി ക്യാമറയുമായി ഇയാന്‍ മക്‌ഡൊണാള്‍ഡ് ഉണ്ടാകും.വി എസിനെ കുറിച്ച് ഭാര്യയും മലയാളിയുമായ ഗീതയില്‍ നിന്ന് ഇയാന്‍ കുറെ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. പ്രചരണവേദികളില്‍ വിഎസിന് ലഭിക്കുന്ന വലിയ സ്വീകാര്യതയും ജനങ്ങളുടെ ആവേശവും ഇയാന് പുതിയ അനുഭവമായിരുന്നു. ഇടതുപക്ഷ ആശയക്കാരനായ ഇയാന്‍ സോവിയറ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികവും കേരളത്തില്‍ ഇ എം എസിന്റെ നേത്യത്വത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധിതകാരമേറ്റതിന്റെ 70ാം വാര്‍ഷികവും പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിലാണ്. കമ്മ്യൂണിസ്റ്റ് നേതാവായ വിഎസിന്റെ അനുഭവവും പ്രചരണവും ഇതില്‍ ഇതിവ്യത്തമാകും. വി എസിനെ കുറിച്ച് മാത്രമുള്ള ഡോക്യുമെന്ററിക്കും ഉദ്ദേശമുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതു വരെ ഇയാന്റെ കാമറ വി എസിനൊപ്പമുണ്ടാകും.