ദിൽമയുടെ ഇംപീച്ച്മെന്റിന് പാർലമെന്റ് അധോസഭയുടെ അംഗീകാരം

ബ്രസീല്‍: അഴിമതി ആരോപണത്തിന്റെ പേരില്‍ ഇംപീച്ച്മെന്റ്  ഭീഷണി നേരിടുന്ന ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിന് വീണ്ടും തിരിച്ചടി. ദിൽമയ്ക്ക്  എതിരായ...

ദിൽമയുടെ ഇംപീച്ച്മെന്റിന് പാർലമെന്റ് അധോസഭയുടെ അംഗീകാരം

brazil-president

ബ്രസീല്‍: അഴിമതി ആരോപണത്തിന്റെ പേരില്‍ ഇംപീച്ച്മെന്റ്  ഭീഷണി നേരിടുന്ന ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിന് വീണ്ടും തിരിച്ചടി. ദിൽമയ്ക്ക്  എതിരായ ഇംപീച്ച്മെന്റ് പ്രമേയം പാർലമെന്റിന്റെ അധോസഭ അംഗീകരിച്ചു.

പ്രമേയം പാരലമെന്റ്റില്‍ വോട്ടിന് വന്നപ്പോള്‍ ദിൽമയ്ക്കെതിരായ നടപടിയെ അനുകൂലിച്ചാണ് എംപിമാരിൽ ഏറെപ്പേരും വോട്ടു ചെയ്തത്.

പ്രമേയം പാസാകുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അധോസഭയിൽ പ്രമേയം പാസായാൽ ഉപരിസഭ ഇത് പരിഗണിച്ച് വീണ്ടും വോട്ടിനിടും. ഉപരിസഭയായ സെനറ്റിൽ പ്രമേയം അംഗീകരിക്കപ്പെട്ടാൽ ദിൽമയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കും. ഇതിനിടയിൽ രണ്ടുഘട്ടങ്ങളിലായി അപ്പീലിന് ദിൽമയ്ക്ക് അവസരമുണ്ട്.

തനിക്കെതിരായ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ദിൽമ റൂസഫ് ആരോപിച്ചു.

Read More >>