അക്ഷരവിരോധികള്‍ക്കെതിരെ സോഷ്യല്‍ മീഡിയ കൂട്ടയ്മ

മൂന്നക്ഷരം കൊണ്ട് ഒരാളെ ലോകം അറിയുക എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ട് തന്നെ അങ്ങിനെ അറിയപ്പെടുന്ന ചിലരില്‍ ഒരാളാണ് എകെജി.  ഒക്ടോബര്‍ 1, 1904 ജനിച്ച...

അക്ഷരവിരോധികള്‍ക്കെതിരെ സോഷ്യല്‍ മീഡിയ കൂട്ടയ്മ

vayanasala

മൂന്നക്ഷരം കൊണ്ട് ഒരാളെ ലോകം അറിയുക എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ട് തന്നെ അങ്ങിനെ അറിയപ്പെടുന്ന ചിലരില്‍ ഒരാളാണ് എകെജി.  ഒക്ടോബര്‍ 1, 1904 ജനിച്ച ആയില്യത്ത് കുറ്റിയാരി ഗോപാലന്‍ എന്ന കമ്യുണിസ്റ്റ്കാരന്‍ ലോകം ഇന്നേവരെ കണ്ടത്തില്‍ വച്ചതില്‍ മഹാനായ ഒരു വിപ്ലകാരിയാണ്. മാര്‍ച്ച് 22, 1977 അദ്ദേഹം നമ്മളോട് വിടപറഞ്ഞു. അതിനുശേഷം മാര്‍ച്ച് 22 ഇന്ത്യന്‍ കമ്യുണിസ്റ്റുകള്‍ എകെജി എന്ന മനുഷ്യന്റെ ഓര്‍മപുതുക്കി വരുന്നു. പക്ഷെ അക്ഷരവിരോധികളായ സംഘപരിവാറിനു  എന്ത് എകെജി എന്ത് സ്വാതന്ത്ര്യസമരം, എന്ത് വിപ്ലവം!!


തിരൂര്‍, ആലത്തിയൂര്‍ എകെജി യുടെ പേരിലുള്ള വായനശാല/ഗ്രന്ഥാലയം ചുട്ടെരിക്കാനും നശിപ്പിക്കാനും ആര്‍എസ്എസുകാര്‍ തിരെഞ്ഞെടുത്ത ദിവസം മാര്‍ച്ച് 22 ആണ് എന്നത് യാദ്രിശ്ചികമല്ല എന്ന് തന്നെ ഉറപ്പിക്കാം. കാരണം, പുസ്തകം നമുക്ക് അറിവ് തരും അറിവ് നേടിയാല്‍ നമ്മള്‍ ചിന്തിക്കും, ചിന്തിച്ചാല്‍ നമ്മള്‍ അഴുക്കു ചാലില്‍ നിന്നും നീന്തികരകയറും. ആയതിനാല്‍ സംഘപരിവാരത്തിന് പുസ്തകം എന്നും വിരോധം ആണ്. അതുകൊണ്ട് തന്നെയായിരിക്കണം വായനശാല നശിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് വിലയിരുത്താം. ഒരു നാടിന്റെ വായനശാല എന്നത് ആ നാടിന്റെ വഴികാട്ടിയാണ്, ചരിത്രം അറിയാനും വിലയിരുത്താനും ജനത്തിനു വേണ്ടുന്നത് വായനയാണ്. അതുകൊണ്ട് തന്നെ വായനയുടെ ലോകം അനന്തസാധ്യതകളാണ് മനുഷ്യന് മുന്നില്‍ തുറക്കുന്നത്. വായനയെ ഇല്ലാതെയാക്കുന്നത് കൊല്ലുന്നതിനു തുല്യമാണ്.

രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന അയ്യായിരത്തോളം പുസ്തകങ്ങള്‍, അഞ്ച് അലമാര, അഞ്ച് മേശ, ഒരു വായനാമേശ, 60 കസേര, 50 സ്റ്റൂളുകള്‍, ടെലിവിഷന്‍, തബല, ഹാര്‍മോണിയം, വയലിന്‍, ഗിത്താര്‍, ഓടക്കുഴല്‍ തുടങ്ങിയവ പൂര്‍ണമായി കത്തിക്കരിഞ്ഞു.  നിരവധി അപൂര്‍വ പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമടക്കം  25 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം കൊണ്ട് മാത്രമേ ഇത്തരത്തില്‍ ഒരു വായനശാല നാട്ടില്‍ കെട്ടിപ്പടുക്കുവാന്‍ കഴിയൂ. പക്ഷെ ഒരു മണിക്കൂര്‍ കൊണ്ട് അതിനെ തീ നാളമാക്കി. വായനശാലയെ പുനര്‍ജീവിപ്പിക്കാന്‍ കഠിന പ്രയത്‌നം വേണ്ടി വരും എന്നതില്‍ സംശയം തെല്ലും വേണ്ട. തികഞ്ഞ രാഷ്ട്രീയ വൈര്യത്തില്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒരു നാടിനെയാകെ മാത്രമല്ല ലോകത്തിലെ അക്ഷരത്തെ സ്‌നേഹിക്കുന്ന സകലരെയും ഞെട്ടിക്കുന്നതാണെന്ന് ഈ വിഷയത്തില്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

book-collectionഇത്രയും പുസ്തകങ്ങള്‍ വീണ്ടും ശേഖരിക്കാനും, കെട്ടിടം പുനര്‍നിര്‍മിക്കാനും തികച്ചും ഗ്രാമപ്രദേശമായ ആലത്തിയൂര്‍ തലൂക്കര നിവാസികള്‍ക്ക് കഴിഞ്ഞെന്നു വരില്ല. കാരണം ഭീമമായ ചെലവ്  തന്നെ കാരണം.  അങ്ങിനെയാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുന്നത്. അയ്യായിരം പുസ്തകങ്ങള്‍ക്കുപകരം ഇരട്ടി പുസ്തകങ്ങള്‍ സ്വരൂപിക്കണമെന്ന ലക്ഷ്യവുമായാണ് സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ അക്ഷരവിരോധികള്‍ക്ക് ശക്തമായ മറുപടി കൊടുക്കുക. ഇനി ഒരാള്‍ക്കും  വായനശാല നശിപ്പിക്കാന്‍ തോന്നാതിരിക്കുക എന്നതൊക്കെ ഇതിന്റെ ലക്ഷ്യങ്ങളായിരുന്നു.

ഗ്രന്ഥാലയം കത്തിച്ചതിനു അടുത്ത ദിവസം മുതല്‍ തന്നെ ഈ വാര്‍ത്ത കേരളത്തിലാകെ ഞെട്ടല്‍ ഉളവാക്കി. സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തു കാര്യമായ ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തി. മാര്‍ച്ച് 24 ന് പ്രവാസിയായ റിയാദ് എം ആർ അയച്ച ഒരു ചാറ്റ് മെസേജില്‍ നിന്നുമാണ് സോഷ്യല്‍ മീഡിയയ്ക് ഇതില്‍ കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും എന്ന് മനസിലാകുന്നത്. ഉടനെ തന്നെ സോഷ്യല്‍ മീഡിയയിലെ സമാനമനസ്‌കരായ പന്ത്രണ്ടുപേര്‍ ഒരു ഗ്രൂപ്പ് ചര്‍ച്ച നടത്തി ആവിശ്യമുള്ള പോസ്‌റര്‍ഉ ണ്ടാക്കി ഫെയിസ്ബുക്കില്‍ 'ബുക്ക് കളക്ഷന്‍' എന്ന പേരില്‍  ഗ്രൂപ് തുടങ്ങി. അതില്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും എവിടെ നിന്നൊക്കെ പുസ്തകങ്ങള്‍ ശേഖരിക്കാന്‍ കഴിയും എന്നും ആര്‍ക്കൊക്കെ ഇതില്‍ നേരിട്ടും അല്ലാതെയും പങ്കാളിയാവാന്‍ കഴിയുമെന്നും ചര്‍ച്ചകള്‍ നടക്കുകയും അതിന്റെ ഭാഗമായി കേരളത്തിലെ പതിനാലു ജില്ലകളിലും രണ്ടോ അതില്‍ കൂടുതല്‍ പേരും ജെഎന്‍യു ഡല്‍ഹി, ബാംഗ്ലൂര്‍, ഗള്‍ഫ് രാജ്യങ്ങളിലും പുസ്തകം ശേഖരിക്കാനും മറ്റു സംഭാവനകള്‍ സ്വീകരിക്കാനും വേണ്ടി ആളുകള്‍ സ്വമേധയാ തയ്യാറായി മുന്നോട്ട് വന്നു. ലണ്ടനില്‍ നിന്നുവരെ പുസ്തകം എത്തിക്കാന്‍ തയ്യാറായി എന്നത് മലയാളികള്‍ ഈ വിഷയത്തെ എങ്ങിനെ കണ്ടു എന്നതിന്റെ ഉദാഹരണം ആണ്. മലയാളികള്‍ മാത്രമല്ല പുസ്തകങ്ങള്‍ എത്തിച്ചത്. ബാംഗ്ലൂരില്‍ ഐ ടി കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രമുഖരായ ചില വിദേശ പ്രൊഫഷണലുകള്‍, ഡല്‍ഹി ജെ എന്‍ യു യൂണിവേര്‍സിറ്റിയിലെ അധ്യാപകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, കേരളത്തിലെ സാമൂഹ്യ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍, അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത രീതിയില്‍ വ്യക്തികള്‍ പ്രസ്ഥാനങ്ങള്‍  ഇതിനു പിന്തുണയുമായെത്തി.

പുസ്തക ശേഖരണത്തിനായി കോഴിക്കോടു നിന്നും ഒരു വാഹനം പുറപ്പെടുകയും അതിനു ആലപ്പുഴയില്‍ സഖാവ് തോമസ് ഐസക്ക് സ്വീകരണം നല്‍കുകയും നൂറില്‍ അധികം പുസ്തകം സംഭാവനകൊടുക്കയും ചെയ്തു. തുടര്‍ന്നു തിരുവനന്തപുരത്തെത്തിയ വാഹനത്തെ രാഷ്ട്രീയ സാംസ്‌കാരീകരംഗത്തെ പ്രമുഖര്‍ പുസ്തകവുമായി സ്വീകരിച്ചു. പിന്നീട് കൊച്ചിയില്‍ എത്തിയപ്പോള്‍ ചങ്ങമ്പുഴപാര്‍ക്കില്‍ സ്വീകരിക്കയും അവിടെ നിന്നും ധാരാളം പുസ്തകം ഏറ്റെടുക്കയും ചെയ്തു. കാസര്‍ഗോഡ് നിന്നും ഒരു വാഹനം ഇതേ സമയം പുറപ്പെട്ടു കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പുസ്തകശേഖരവുമായി ഇന്ന് വൈകിട്ട് തിരൂരില്‍ എത്തും. കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങള്‍ ഏപ്രില്‍ 17നു വൈകിട്ട് തിരൂര്‍ ആലത്തിയൂര്‍  എകെജി വായനശാലയില്‍ എത്തും. പുസ്തകത്തിന് പുറമേ ഒരു കമ്പ്യൂട്ടര്‍, Kindle eBooks ഉം വായനശാലയക്ക് കൈമാറും. വരും നാളുകളില്‍ വായനശാലയ്ക്ക് വേണ്ടിവരുന്ന പത്ര മാസികകളുടെ ചെലവ് വഹിക്കല്‍, എല്ലാ മാസവും അഞ്ചു പുസ്തകങ്ങള്‍ വച്ച് അയച്ചു കൊടുക്കല്‍ അങ്ങിനെ എണ്ണിയാല്‍ തീരാത്ത സഹായസഹകരണങ്ങള്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ വഴി കിട്ടി.

ഒരു പുസ്തകം മുതല്‍ ആയിരം പുസ്തകങ്ങള്‍വരെ, നൂറു രൂപ മുതല്‍ മുപ്പത്തി അയ്യായിരം രൂപവരെ സംഭാവനകള്‍ ലഭിച്ചു. അമേരിക്കയില്‍നിന്നും ന്യൂസിലാന്‍ഡില്‍ നിന്നും പുസ്തകങ്ങള്‍ എത്തി. ഇതിനെല്ലാം പുറമേ, സോഷ്യല്‍ മീഡിയ പ്രചരണം പത്രങ്ങളിലും   ചാനലുകളിലും വാര്‍ത്തയായപ്പോള്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും എകെജി വായനശാലയ്ക്ക് പുസ്തകങ്ങള്‍ നേരിട്ട് അയക്കാനും കെട്ടിട പുനര്‍നിര്‍മാണത്തിന് സാമ്പത്തിക സഹായവുമായി നിരവധി പേരാണ് എത്തിയത്. അങ്ങിനെ വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ കാമ്പയിന്‍  സോഷ്യല്‍ മീഡിയയിലൂടെ വന്‍ വിജയമായി.

സോഷ്യല്‍ മീഡിയയിലൂടെ ഇക്കിളിപ്പെടുത്തുന്ന എഴുത്തുകളിലൂടെയും വീഡിയോകളിലൂടെയും യുവാക്കള്‍ വഴിതെറ്റുന്നു എന്ന് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത കുറ്റപ്പെടുതലുകള്‍പേറുകയും അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യു  സോഷ്യല്‍ മീഡിയ/ഫെയിസ്ബുക്ക് സാമൂഹ്യ സാംസ്‌കാരീകരംഗത്തെ  ഇത്തരം വിഷയങ്ങളില്‍ ക്രിയ്തമാകമായ രീതിയില്‍ ഇടപെട്ട് ലോകത്തിനു മുന്നില്‍ തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത് ചെറുതല്ലാത്ത സന്തോഷം തരുന്നു. സോഷ്യല്‍ മീഡിയ കുറച്ചുകാലം വരെ പത്രങ്ങളിലും ചാനലുകളിലും വരുന്ന വാര്‍ത്തകള്‍ ചര്‍ച്ചയാക്കുയായിരുന്നു. ഇന്ന് കാലം മാറി സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ , അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വരുന്ന കാമ്പയിനുകള്‍ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ഏറ്റെടുക്കുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. ലോകത്തിന്റെ നാനാഭാഗത്ത്നിന്നും ഒരേ സമയം ഒരേപോലെ പലവിധത്തിലുള്ള ആശയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയും അതില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങള്‍ സാമൂഹ നന്മയ്ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് എങ്ങിനെയാണ് എന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ് കഴിഞ്ഞ മൂന്നാഴ്ചകളായി നാം കാണുന്നത്.

ഈ കാമ്പയനില്‍ പങ്കെടുത്ത വ്യക്തികളോടും പ്രസ്ഥാനങ്ങളോടും എങ്ങനെ നന്ദി പറയണം എന്നറിയില്ല. അറിയാം നന്ദിയുടെ ആവിശ്യമില്ല എന്ന്. ഒരു രാഷ്ട്രീയ  പ്രവര്‍ത്തനത്തിന്റെ  ഭാഗമായാണ് ഇത്തരം 'ഏറ്റെടുക്കലുകള്‍' ഉണ്ടാവുന്നത്. ആര് ചെയ്തു എന്ത് ചെയ്തു എന്നതല്ല എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതും  സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ പലരെയും പല രൂപത്തില്‍ വേട്ടയാടികൊണ്ടിരിക്കുമ്പോള്‍ ചെറുതല്ലാത്ത ചെറുത്തു നില്‍പ്പ് മലയാളികള്‍ നടത്തുമ്പോള്‍ അതിനോട്  ആളുകള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മള്‍ കണ്ടത്. ആരുടേയും പേരുകള്‍ എടുത്ത പറയാതെ ഈ പുസ്തകശേഖരണം  വന്‍ വിജയമാക്കി തരുന്ന സകലരേയും അഭിവാദ്യം ചെയ്യുന്നു.

ബുക്ക് കളക്ഷന്‍ ടീമിന് വേണ്ടി  രാവണന്‍ കണ്ണൂര്‍

Story by
Read More >>