തിരുവനന്തപുരം വില്ലേജ് ഓഫീസില്‍ ബോംബാക്രമണം: ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളറട വില്ലേജ് ഓഫീസിന് നേരെ ബോംബാക്രമണം. രാവിലെ 11മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു....

തിരുവനന്തപുരം വില്ലേജ് ഓഫീസില്‍ ബോംബാക്രമണം: ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

village-office-blast

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളറട വില്ലേജ് ഓഫീസിന് നേരെ ബോംബാക്രമണം. രാവിലെ 11മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന്റെ നില ഗുരുതരമാണ്. നിരവധിഫയലുകളും രേഖകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു.

ഓഫീസില്‍ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍  ചെറിയ പെട്ടി വില്ലേജ് ഓഫിസിന്റെ തറയിലേക്ക് ഇടുകയായിരുന്നു. തീപ്പെട്ടി ഉരച്ച് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും തീപ്പിടിക്കുന്നതിന് മുമ്പേ പൊട്ടിത്തെറിച്ചു. ഇയാള്‍ ഓടി രക്ഷപ്പെട്ടു. വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്‌ഫോടനം നടത്തിയതെന്നാണ് വിവരം. നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്.

സ്‌ഫോടനത്തെ തുടര്‍ന്ന് തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ബോധക്ഷയമുണ്ടായി. ഓഫീസിലെത്തിയ പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമല്ല.

വേണുഗോപാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.