പ്രിഥ്വിക്ക് വീണ്ടും അന്യഭാഷ നായിക

അനാർക്കലിയിൽ പ്രിയാ ഗോറിനും, ഇസ്രയിൽ പ്രിയാ ആനന്ദിനും ശേഷം ബോളിവുഡ് താരം മിഷ്‌തി ചക്രബർത്തി മലയാളത്തിലെ യുവ നടന്‍ പ്രിഥ്വിരാജിന്റെ നായികയായി...

പ്രിഥ്വിക്ക് വീണ്ടും അന്യഭാഷ നായിക

Mishti

അനാർക്കലിയിൽ പ്രിയാ ഗോറിനും, ഇസ്രയിൽ പ്രിയാ ആനന്ദിനും ശേഷം ബോളിവുഡ് താരം മിഷ്‌തി ചക്രബർത്തി മലയാളത്തിലെ യുവ നടന്‍ പ്രിഥ്വിരാജിന്റെ നായികയായി എത്തുന്നു.

ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം എന്ന ചിത്രത്തിലാണ് മിഷ്ത്തി പ്രിഥ്വിയുടെനായികയാകുന്നത്.  ആദമിൽ മലയാളിയായ ഹന്ന എന്ന കഥാപാത്രത്തയാണ് മിഷ്‌തി അവതരിപ്പിക്കുന്നത്. ഫോർട്ട് കൊച്ചി സ്വദേശിയായാണ്  മിഷ്‌തിഎത്തുന്നത്. മിയയാണ് ചിത്രത്തിലെ രണ്ടാമത്തെ നായിക. കോട്ടയം മുണ്ടക്കയത്തെ ഹൈ റേ‌ഞ്ച് പ്ലാന്ററുടെ വേഷത്തിൽ പൃഥ്വി അഭിനയിക്കുന്ന, ആദമിന്റെ ചിത്രീകരണം സെപ്‌റ്റംബറിൽ ആരംഭിക്കും.


ബംഗാളി നടിയായ മിഷ്‌തി സുബാഷ് ഗായിയുടെ കാ‌ഞ്ചി ദ അൺബ്രേക്കബിൾ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. രണ്ടു തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്. കൂടാതെ അഥർവ നായകനാകുന്ന തമിഴ് ചിത്രം സെമ്മ ബോത്ത ആഗാതേ എന്ന ചിത്രത്തിലും മിഷ്‌തിയാണ് നായിക.

" നായകൻ പൃഥ്വിരാജ് ആയതിനാലാണ് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്. ഇത്രയും കഴിവുള്ള ഒരു നടനോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യമാണ്. കൂടാതെ ചിത്രം അസാധാരണവും മികച്ചതുമായ ഒരു പ്രണയകഥയാണ് പറയുന്നത്."- മിഷ്‌തി പറഞ്ഞു.