ഗൗരിയമ്മയുമായി ബിജെപി ചര്‍ച്ച നടത്തി

ചേര്‍ത്തല: ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ചേര്‍ത്തലയിലെ...

ഗൗരിയമ്മയുമായി ബിജെപി ചര്‍ച്ച നടത്തി

gauriyamma

ചേര്‍ത്തല: ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ചേര്‍ത്തലയിലെ വീട്ടിലെത്തിയാണ് ഗൗരിയമ്മയെ കണ്ടത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ സിപിഐ(എം) വഞ്ചിച്ചെന്ന ഗൗരിയമ്മയുടെ പരാമര്‍ശത്തിന് പിന്നാലെ, ബിജെപിയുടെ വര്‍ഗീയ നിലപാടിനോട് മാത്രമാണ് എതിര്‍പ്പെന്ന് ഗൗരിയമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ബിജെപി പാളയത്തിലേക്കുള്ള ജെഎസ്എസിന്റെ നീക്കത്തെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയത്.

എന്‍ഡിഎയുടെ ഭാഗമായ ജെഎസ്എസ് വിഭാഗം നേതാവ് രാജന്‍ ബാബുവാണ് ബിജെപിയും ഗൗരിയമ്മയുമായുള്ള ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഗൗരിയമ്മയെ സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടെന്ന വിവരം കെ. സോമന്‍ അറിയിച്ചിട്ടുണ്ട്.

അരൂര്‍ അടക്കമുള്ള സീറ്റുകള്‍ ഗൗരിയമ്മക്ക് നല്‍കാന്‍ ബി.ഡി.ജെ.എസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.