ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അപകടം പതിയിരിക്കുന്നു: എകെ ആന്റണി

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബിജെപിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി എകെ ആന്റണി. ബിജെപി സാന്നിധ്യമില്ലാത്ത...

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അപകടം പതിയിരിക്കുന്നു: എകെ ആന്റണി

ak-antony

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബിജെപിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി എകെ ആന്റണി. ബിജെപി സാന്നിധ്യമില്ലാത്ത അംസബ്ലിയാണ് ലക്ഷ്യമെന്നും ആന്റണി പറഞ്ഞു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജാഗ്രത വേണം. അവരുടെ പ്രചരണത്തില്‍ അപകടം പതിയിരിക്കുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചരണത്തിനെത്തുന്നത് അതിന്റെ സൂചനയാണ്.

ബിജെപി അക്കൗണ്ട് തുറന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം തകരും. മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കണമെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഒരിക്കലും വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചിട്ടില്ല. കൂടുതല്‍ നേടാനാണ് സിപിഐ(എം) അത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More >>