രാജ്യത്തെ എറ്റവും ധനികനായ രാഷ്ട്രീയപാര്‍ട്ടി എന്ന പദവി ബിജെപിക്ക്

രാജ്യത്തെ എറ്റവും ധനികനായ രാഷ്ട്രീയപാര്‍ട്ടി എന്ന പദവി ബിജെപിക്ക് കിട്ടുമ്പോള്‍ ദരിദ്രന്‍ സ്ഥാനം സി.പി.ഐക്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ കണക്ക്...

രാജ്യത്തെ എറ്റവും ധനികനായ രാഷ്ട്രീയപാര്‍ട്ടി എന്ന പദവി ബിജെപിക്ക്

Supporters of India’s main opposition Bharatiya Janata Party (BJP) stand beneath a party flag as they listen to their prime ministerial candidate Narendra Modi during an election rally at Srirampur, outskirts of Kolkata, India, Sunday, April 27, 2014. With 814 million eligible voters, India is voting in phases over six weeks. Results are expected May 16.(AP Photo/Bikas Das)

രാജ്യത്തെ എറ്റവും ധനികനായ രാഷ്ട്രീയപാര്‍ട്ടി എന്ന പദവി ബിജെപിക്ക് കിട്ടുമ്പോള്‍ ദരിദ്രന്‍ സ്ഥാനം സി.പി.ഐക്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബി.ജെ.പിയുടെ വരുമാനം 970.43 കോടിയാണെന്നാണ് കാണുന്നത്. 44 ശതമാനമാണ് അധികാരത്തില്‍ വന്ന കഴിഞ്ഞ വര്‍ഷം മാത്രം ബിജെപിയുടെ വരുമാന വളര്‍ച്ച

എന്നാല്‍ കോണ്‍ഗ്രസിന്റെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം കമ്മീഷനു മുന്നില്‍ കണക്കുകള്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം. സിപിഐക്കാണ് ഏറ്റവും കുറവ് വരുമാനമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് റിപ്പോര്‍ട്ട് പ്രകാരം സിപിഐക്ക് ആകെ ലഭിച്ചിരിക്കുന്നത് 1.84 കോടി രൂപയാണ്. സിപിഐക്ക് 24.28 ശതമാനം വരുമാനത്തിന്റെ കുറവാണ് കഴിഞ്ഞവര്‍ഷമുണ്ടായത്.

കണക്കുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആയിരുന്നു. സി.പി.എം, സി.പി.ഐ, ബി.എസ്.പി എന്നീ പാര്‍ട്ടികള്‍ മാത്രമേ കണക്കുകള്‍ കൃത്യമായി കൊടുത്തിട്ടുള്ളു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിരിക്കുന്നത് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളില്‍ നിന്നാണ്.

Story by