കേരളത്തില്‍ തുല്യനീതി നടപ്പാകണമെങ്കില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് സുരേഷ്‌ഗോപി

ബിജെപിയുടെ അഞ്ച് എം.എല്‍.എമാര്‍ എങ്കിലും കേരളാ നിയമസഭയില്‍ഉണ്ടായിരുന്നെങ്കില്‍ വിവാദത്തില്‍പ്പെട്ട മന്ത്രിമാര്‍ ഭരണം തുടരില്ലായിരുന്നുവെന്ന് നടന്‍...

കേരളത്തില്‍ തുല്യനീതി നടപ്പാകണമെങ്കില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് സുരേഷ്‌ഗോപി

kumbala

ബിജെപിയുടെ അഞ്ച് എം.എല്‍.എമാര്‍ എങ്കിലും കേരളാ നിയമസഭയില്‍ഉണ്ടായിരുന്നെങ്കില്‍ വിവാദത്തില്‍പ്പെട്ട മന്ത്രിമാര്‍ ഭരണം തുടരില്ലായിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി. കാസര്‍ഗോഡ് കുമ്പളയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കവേയാണ് സുരേഷ്‌ഗോപി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ ജനങ്ങളെ തുല്യരായി കാണാനും തുല്യനീതി നടപ്പാക്കാനും കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ഒരു സാഹചര്യം ഇവിടെയുണ്ടാകണമെങ്കില്‍ നിയമസഭയില്‍ ബിജെപി സാന്നിധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയിലൂടെ ജനങ്ങളെ അപമാനിച്ചവര്‍ക്ക് ശിക്ഷ നല്‍കാനുളള അവസരമാണിതെന്നും സുരേഷ്‌ഗോപി ഓര്‍മ്മിപ്പിച്ചു.

Read More >>