അമ്മ പറഞ്ഞു; ബിജു രമേശ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കും

തിരുവനന്തപുരം: എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് തിരുവനന്തപുരത്ത് മത്സരിക്കും. എഐഎഡിഎംകെ...

അമ്മ പറഞ്ഞു; ബിജു രമേശ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കും

biju ramesh

തിരുവനന്തപുരം: എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് തിരുവനന്തപുരത്ത് മത്സരിക്കും. എഐഎഡിഎംകെ നേതാവ് ജയലളിത നേരിട്ടാണ് സ്ഥാനാര്‍ത്ഥിയായി ബിജു രമേശിന്റെ പേര് നിര്‍ദേശിച്ചത്. ബിജു രമേശിനെ സ്ഥാനാര്‍ത്ഥിയായി ജയലളിത പ്രഖ്യാപിച്ച കാര്യം കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ തമിഴ്‌നാട് നിയമമന്ത്രി എസ് പി. വേലുമണിയാണ് അറിയിച്ചത്.

സജീവ രാഷ്ട്രീയക്കാരനായി തന്നെ കാണേണ്ടെന്നും അമ്മ നിര്‍ബന്ധച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിയാവുകയാണെന്നും ബിജു രമേശ് നാരദാ ന്യൂസിനോട് പറഞ്ഞു. ചെന്നൈയില്‍ എഐഎഡിഎംകെയില്‍ പണ്ട് മുതലേ അംഗത്വമുണ്ട്. ഡിഎംകെയുടെ ഉപദ്രവം സഹിക്ക വയ്യാതെയായപ്പോള്‍ എഐഎഡിഎംകെ അംഗ്വത്വം എടുത്തതാണ്. തന്റെ സ്വത്തുക്കള്‍ ഡിഎംകെക്കാര്‍ പിടിച്ചു പറിക്കുന്ന ഘട്ടത്തില്‍ ആണ് അംഗത്വം എടുത്തത്.


ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കണമെന്നാണ് ആഗ്രഹമെന്നും ബിജു രമേശ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ടാക്‌സിന്റെ നല്ലൊരു ഭാഗം ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലുള്ളത് പോലെ ഒരു രുപക്ക് ഇഡ്ഡലി, 5 രുപക്ക് ഊണ് തൈര് സാദം, അമ്മ ഹോസ്റ്റല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും കൊണ്ടുവരണമെന്നും ബിജു രമേശ് പറഞ്ഞു.

ജയലളിതയെ കാണാന്‍ ബിജു രമേശ് നാളെ ചെന്നൈയിലേക്ക് പോവുകയാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും അമ്മയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബിജു രമേശ് അറിയിച്ചു.

എഐഎഡിഎംകെ കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ് ബിജു രമേശിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വ്യക്തമാകുന്നത്. തിരുവനന്തപുരത്തിന് പുറമേ ദേവികുളം, മൂന്നാര്‍, പീരുമേട് ഉടുമ്പന്‍ചോല, പാലക്കാട് മണ്ഡലങ്ങളിലും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്.

Story by