പരവൂര്‍ അപകടം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 13 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : പരവൂര്‍ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ട്‌ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ...

പരവൂര്‍ അപകടം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 13 മരണം സ്ഥിരീകരിച്ചു

paravoor

തിരുവനന്തപുരം : പരവൂര്‍ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ട്‌ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച  രോഗികളില്‍ 13 പേര്‍ മരിച്ചതായി ജില്ല കളക്ടര്‍ ബിജു പ്രഭാകര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 25പേരും, തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ 13പേരും തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ 3 പേരും ചികിത്സയിലുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 9 പേരുടെ നിലഗുരുതരമാണ്. കിംസ് ആശുപത്രിയില്‍ 5 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്ചികിത്സ തേടിയിരിക്കുന്നത്.

തിരുവനന്തപുരത്തെ രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 0471-252847എന്ന നമ്പറില്‍വിളിക്കാം. മരിച്ച രോഗികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയതായുംനടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി മൃത ശരീരങ്ങള്‍ ബന്ധുക്കള്‍ക്ക്കൈമാറുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു.

Read More >>