തൃക്കാക്കരയില്‍ നിന്ന് ബെന്നി ബെഹനാന്‍ പിന്മാറി

തിരുവനന്തപുരം: തൃക്കാക്കരയില്‍ മത്സരരംഗത്ത് നിന്ന് പിന്മാറുന്നതായി ബെന്നി ബെഹനാന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്...

തൃക്കാക്കരയില്‍ നിന്ന് ബെന്നി ബെഹനാന്‍ പിന്മാറി

benny-behnan

തിരുവനന്തപുരം: തൃക്കാക്കരയില്‍ മത്സരരംഗത്ത് നിന്ന് പിന്മാറുന്നതായി ബെന്നി ബെഹനാന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റ് വിഎം സുധീരന് താത്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് ബെന്നി ബെഹനാന്‍ അറിയിച്ചു. മുഖ്യമന്ത്രിയെ അടക്കം ആരേയും കുഴപ്പത്തിലാക്കാന്‍ ഇല്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇതോടെ മറനീക്കി പുറത്തു വന്നിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ പട്ടിക സംബന്ധിച്ച് ഹൈക്കമാന്റ് തീരുമാനം വരാനിരിക്കേയാണ് ബെന്നിയുടെ പിന്മാറ്റം.

തൃക്കാക്കരയില്‍ ബെന്നി ബെഹനാന് പകരം പി.ടി തോമസിനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതായി വാര്‍ത്ത വന്നിരുന്നു. രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ബെന്നി ബെഹനാനെ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത അനുയായിയായ ബെന്നി ബെഹനാന്റെ പിന്മാറ്റം ഉമ്മന്‍ചാണ്ടിക്ക് കനത്ത തിരിച്ചടിയാകും.