മുന്‍ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റേയും മകന്റേയും പേരില്‍ സഹസ്രകോടികളുടെ ഞെട്ടിപ്പിക്കുന്ന ബിനാമി ഇടപാടുകള്‍ പുറത്ത്

മുന്‍ യുപിഎ സര്‍ക്കാരിലെ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന് ബിനാമി ഇടപാടിലൂടെ കോടികള്‍...

മുന്‍ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റേയും മകന്റേയും പേരില്‍ സഹസ്രകോടികളുടെ ഞെട്ടിപ്പിക്കുന്ന ബിനാമി ഇടപാടുകള്‍ പുറത്ത്

Chidambaram_Karthi

മുന്‍ യുപിഎ സര്‍ക്കാരിലെ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന് ബിനാമി ഇടപാടിലൂടെ കോടികള്‍ സമ്പാദിച്ചതായുള്ള തെളിവുകള്‍ പുറത്തുവന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എസ് ഗുരുമൂര്‍ത്തിയൂടെ ഇന്‍വെസ്റ്റീഗേറ്റീവ് റിപ്പോര്‍ട്ടിലൂടെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ു വന്നിരിക്കുന്നത്. ബിനാമികളുടെ പേരില്‍ വന്‍ ബിസിനസ് സാമ്രാജ്യമാണ് ചിദംബരത്തിന്റെ മകന്‍ ലോകവ്യാപകമായി കെട്ടിപ്പടുത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


സംസ്ഥാന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. അഡ്വാന്റേജ് സ്ട്രാറ്റെജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിനാമി കമ്പനി വഴി കണക്കില്‍പ്പെടാത്ത സമ്പത്താണ് ചിദംബരവും മകനും സ്വന്തമാ്കിയിരിക്കുന്നതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഇവര്‍ സമ്പത്ത് വാരിക്കൂട്ടിയത് ബന്ധുക്കളെ ഒഴിവാക്കി സുഹൃത്തുക്കളെ ബിനാമികളാക്കിയാണ്. ബിനാമി ഇടപാടുകള്‍ നടന്നിരിക്കുന്നത് കാര്‍ത്തി ചിദംബരത്തിന്റെ ഇന്ത്യയിലെ സ്വന്തം സ്ഥാപനമായ ഓസ്ബ്രിഡ്ജിന്റെ മറവിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിദംബരത്തിന്റെയും മകന്റേയും ബിനാമി ബന്ധം വെളിപ്പെടുത്തുന്ന രേഖകളും മാധ്യമം പുറത്തു വിട്ടിട്ടുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ വഴിവിട്ട് നടത്തിയ ഇടപാടുകളാണ് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന പി ചിദംബരത്തിനും കുടുംബത്തിനും കോടികളുടെ ആസ്തി ഉണ്ടാവാനുള്ള കാരണമെന്ന് മാധ്യമം ആമരാപിക്കുന്നു. സ്വന്തക്കാരുടെ പേരിലുള്ള ഇടപാടുകള്‍ പിടിക്കപ്പെടുമെന്നതിനാല്‍ സുഹൃത്തുക്കളുടെ പേരിലാണ് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. എന്നാല്‍ മറ്റൊരാളുടെ പേരില്‍ വാങ്ങിയിരിക്കുന്ന സ്വത്തുക്കള്‍, അയാള്‍ ചതിക്കുമെന്ന് ഭയന്ന് കാര്‍ത്തി ചിദംബരം രഹസ്യരേഖയുണ്ടാക്കിയതാണ് സംഭവം പുറത്തായതിന് കാരണം.

ഈ ഇടപാടില്‍ പ്രധാനിയായ എസ് ഭാസ്‌കരന്‍ എന്ന ബിനാമിയെക്കൊണ്ട് കാര്‍ത്തി ചിദംബരം മരണപത്രം ഉണ്ടാക്കുകയാണ് ചെയ്തതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ രേഖകള്‍ പ്രകാരം ബിനാമിയുടെ മരണശേഷം തന്റെ സ്വത്തുക്കളെല്ലാം കാര്‍ത്തി ചിദംബരത്തിന്റെ മകളായ അദിതി നളിനി ചിദംബരത്തിനാണ് വന്നുചേരുക. ഈ മരണപത്രമാണ് ഇപ്പോള്‍ മാധ്യമത്തില്‍ക്കൂടെ പുറത്തായിരിക്കുന്നത്. അഡ്വാന്റേജ് ഇന്ത്യക്ക് രാജ്യത്തിനകത്തുള്ള സ്വത്തുക്കളില്‍ പ്രധാനം വാസന്‍ ഐ കെയര്‍ ആണെന്നും ഇതിന്റെ 1.5 ലക്ഷം ഇക്വുറ്റി ഷെയറില്‍ 90,000 ഉം അഡ്വാന്റേജ് ഇന്ത്യയുടെ പേരിലാണെന്നും രേഖകളില്‍ പറയുന്നുണ്ട്. അധികാരം കൈയ്യിലുള്ളപ്പൊള്‍ ഈ ഷെയറുകളെല്ലാം മൂന്നിലൊന്ന് വിലയ്ക്കാണ് സ്വന്തമാക്കിയതെന്നതും സംഭവത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

karthi