സൈനികര്‍ അപരിചിത പെണ്‍കുട്ടികളുടെ ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിക്കരുത്: ഐ.ടി.ബി.പി

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സൈനികരോട് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്‍റെ പുതിയ നിര്‍ദേശങ്ങള്‍. അയല്‍ രാജ്യങ്ങളിലെ ഹാക്കറുമാര്‍ വ്യാജ...

സൈനികര്‍ അപരിചിത പെണ്‍കുട്ടികളുടെ ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിക്കരുത്:  ഐ.ടി.ബി.പി

itbp

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സൈനികരോട് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്‍റെ പുതിയ നിര്‍ദേശങ്ങള്‍. അയല്‍ രാജ്യങ്ങളിലെ ഹാക്കറുമാര്‍ വ്യാജ മേല്‍വിലാസത്തിലും, പ്രൊഫൈലില്‍ കൂടിയും സൗഹൃദം സ്ഥാപിച്ചു വിവരങ്ങള്‍ ചോര്‍ത്തുന്നത്‌ വര്‍ദ്ധിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളെ സംബന്ധിച്ചു വിവരം ചോര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്‌ഷ്യം. ആയതു കൊണ്ട്, വ്യക്തമായി പരിചയം ഇല്ലാത്തവരുടെ സന്ദേശങ്ങള്‍ സ്വീകരിക്കരുത് എന്നും, അവരുടെ ഫ്രണ്ട്സ് റിക്വസ്റ്റ് അന്ഗീകരിക്കരുത് എന്നും ഐ.ടി.ബി.പി പറയുന്നു. രാജ്യത്തിന്‍റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദേശം. ഹാക്കരുമാരില്‍ പലരും പാകിസ്ഥാനില്‍ നിന്നും, ചൈനയില്‍ നിന്നുമുള്ളവരാണ്. പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ സൃഷ്ടിച്ചാണ് ഹാക്കെരസ് സൈനികരുമായി ചങ്ങാത്തത്തിനു ശ്രമിക്കുന്നത്. നിസ്സാരമായ അശ്രദ്ധയില്‍, വിളിച്ചു വരുത്തുന്ന അപകടത്തെ കുറിച്ചു ബോധമുള്ളവര്‍  ആകണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.


ഐ.ടി.ബി.പി. സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയന്ത്രണ മേഖലകളിലെ 3488  കി.മി.പ്രദേശം ഐ.ടി.ബി.പി പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇവിടെയുണ്ടാകുന്ന സുരക്ഷ വീഴ്ചകള്‍ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ മനപ്പൂര്‍വ്വമല്ലാത്ത അനാസ്ഥയായി മാത്രമേ വിലയിരുത്തുവാന്‍ കഴിയുള്ളൂ. അപരിചിത ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യരുത്.ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ജി.പി.എസ് ലോക്കോഷന്‍ അടക്കമുള്ള വിവരങ്ങളും ഫോണില്‍ സൂക്ഷിച്ചിട്ടുള്ള സുപ്രധാന വിവരങ്ങളും ചോര്‍ത്തിയെടുത്താന്‍ ചാരന്മാര്‍ക്ക് കഴിയും. ഐ.ടി.ബി.പി. ഡയറക്ടര്‍ ജനറല്‍ കൃഷണ ചൗധരിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷണത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടി ഉണ്ടായേക്കാവുന്ന അപകടങ്ങളിലേക്കുള്ള ഐ.ടി.ബി.പി.യുടെ ചൂണ്ടു വിരല്‍ നിസ്സാരമായി കാണുവാന്‍ കഴിയില്ല. ‘ഫേസ്ബുക്ക്‌’ പോലെയുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍  ലിംഗ പ്രായ ഭേദമെന്യ ജനകീയമായപ്പോള്‍, സൗഹൃദങ്ങള്‍ പരിചയമുള്ളവര്‍ തമ്മില്‍ മാത്രമല്ല, അപരിചിതരുടെ അദൃശ്യമായ സാന്നിധ്യം കൂടിയായി മാറിയിരിക്കുന്നു. ഈ അപരിചിത്വത്തിന്റെ മുതലെടുപ്പും തന്മൂലം വര്‍ധിച്ചു വന്നു. കുടുംബബന്ധങ്ങളിലും, സൗഹൃദങ്ങളിലും ഇപ്പോള്‍ രാജ്യത്തിനു തന്നെ സുരക്ഷ പ്രശ്നം സൃഷ്ടിച്ചേക്കാവുന്ന രീതിയിലേക്ക് അജ്ഞാതരായ സൗഹൃദ മുഖംമൂടികളും വളര്‍ന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കേവലമായ നേരംപോക്ക് അല്ലെന്നു ഐ.ടി.ബി.പി ഡയറക്ടര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ അപായ സൂചന നല്‍കുന്നു. ജാഗ്രത ആവശ്യമാണ്‌, നമ്മുക്കും..രാജ്യത്തിന്നും വേണ്ടി!