ബിസിസിഐക്ക് വീണ്ടും സുപ്രീം കോടതി വിമര്‍ശനം

ന്യൂഡല്‍ഹി:കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ബിസിസിഐ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമാകുന്നത്.ബിസിസിഐയുടെ അഞ്ച് വര്‍ഷത്തെ...

ബിസിസിഐക്ക് വീണ്ടും സുപ്രീം കോടതി വിമര്‍ശനം

bcci

ന്യൂഡല്‍ഹി:കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ബിസിസിഐ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമാകുന്നത്.

ബിസിസിഐയുടെ അഞ്ച് വര്‍ഷത്തെ ധനവിനിയോഗ രേഖകള്‍ പരിശോധിച്ചാണ് സുപ്രീംകോടതി സംഘടനയെ രൂക്ഷമായി വിമര്‍ശിച്ചത്. ലോധ കമ്മിറ്റിയുടെ പരിഷ്‌കാര നിര്‍ദേശങ്ങളെ ബിസിസിഐ എതിര്‍ത്തതും കോടതിയുടെ വിമര്‍ശത്തിന് കാരണമായി.

ലോധാ കമ്മിറ്റിയുടെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച വാദത്തിനിടെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുവാന്‍ ബിസിസിഐ തയ്യാറല്ലെന്നും, വരുമാനമായി കിട്ടുന്ന നൂറുകണക്കിന് കോടി രൂപ ആസൂത്രണമില്ലാതെയാണ് ബി.സി.സി.ഐ ചെലവാക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

തങ്ങള്‍ക്ക്  കിട്ടുന്ന കോടികണക്കിന് രൂപ ഒരു കണക്കുമില്ലാതെ ചെലവാക്കാം എന്നാണോ ബിസിസിഐ കരുതുന്നതെന്ന് ചോദിച്ച സുപ്രീംകോടതി ചെലവാക്കുന്ന പണത്തിന് കണക്കുകള്‍ ഉടന്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ബിസിസിഐയുടെ കൈയിലിരിക്കുന്ന പണം ശരിയായ ആവശ്യത്തിന് ചെലവാക്കപ്പെടുമെന്ന് എന്തുറപ്പാണുള്ളതെന്നും സുപ്രീംകോടതി ചോദിച്ചു.

Read More >>