ഷവറിന് കീഴിലെ കുളി; ചില ആരോഗ്യ പ്രശ്നങ്ങള്‍

എല്ലാ ദിവസവും ഷവറിന് കീഴില്‍ കുളിക്കുന്നവരുണ്ടാകും. എന്നാല്‍ ഷവറിന് കീഴെ കുളിക്കുമ്പോള്‍,നാം ശ്രദ്ധിക്കാതെ പോകുന്ന ചില വിഷയങ്ങള്‍ ഉണ്ട്. ഷവറിന്...

ഷവറിന് കീഴിലെ കുളി; ചില ആരോഗ്യ പ്രശ്നങ്ങള്‍

shower

എല്ലാ ദിവസവും ഷവറിന് കീഴില്‍ കുളിക്കുന്നവരുണ്ടാകും. എന്നാല്‍ ഷവറിന് കീഴെ കുളിക്കുമ്പോള്‍,നാം ശ്രദ്ധിക്കാതെ പോകുന്ന ചില വിഷയങ്ങള്‍ ഉണ്ട്. ഷവറിന് കീഴില്‍ തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും ഒക്കെ കുളിക്കുമ്പോള്‍ നാം വരുത്തുന്ന ചില ചിലറ തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തെയും ശരീരത്തെയും മോശകരമായി ബാധിക്കും. ഷവറിന്കീഴിലെ കുളി ഏറ്റവും ദോഷകരമായി ബാധിക്കുക നമ്മുടെ ചര്‍മത്തെ തന്നെയാണ്. പതിവായി ഷവറില്‍ കുളിക്കുന്ന ഒരുവ്യക്തിയുടെ  ചര്‍മത്തിന്റെ ആരോഗ്യം ദിനം പ്രതി കുറഞ്ഞു വരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.


ഷവറിലെ ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ പേശികള്‍ ആയാസരഹിതമാകുമെങ്കിലും, ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നത്.

കൂടുതല്‍ സമയം ഷവറിന് കീഴില്‍ ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. ഷവറില്‍ കുളിക്കുന്നത് പൂര്‍ണമായി ഒഴിവാക്കണമേന്നില്ല,എങ്കിലും ഒരു ദിവസം 10 മിനിറ്റില്‍ കൂടുതല്‍ ഷവറിനു കീഴില്‍ നില്‍ക്കുന്നത് ഒട്ടുംനല്ലതല്ല.

ഷവര്‍ മാത്രമല്ല വില്ലന്‍,  ഷവറിന് കീഴെ നില്‍ക്കുമ്പോള്‍, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. ഈ സോപ്പും നമ്മുടെ ആരോഗ്യത്തിനു കേടാണ്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പുപയോഗിച്ചാല്‍, ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും.

ഷവറില്‍ കുളിച്ചുകഴിഞ്ഞാല്‍, മുടിയും ശരീരം നന്നായി തുടയ്‌ക്കണം. സോപ്പും, ഷാംപുവുമൊക്കെയുള്ള കുളി കഴിഞ്ഞു മുടിയും ശരീരവും നന്നായി തുടയ്‌ക്കണം, ഇല്ലെങ്കില്‍ പലതരത്തിലുള്ള ചര്‍മ്മപ്രശ്‌നങ്ങളും മുടികൊഴിച്ചിലും ഉണ്ടാകും.

Story by