ലോധ സമിതി റിപ്പോര്‍ട്ട്‌; ബറോഡ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ബിസിസിഐ തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന ഫോർമുല നടപ്പാക്കണമെന്ന ജസ്റ്റിസ് ആർ.എം. ലോധ സമിതി ശുപാർശയെ എതിർത്ത് ബറോഡ...

ലോധ സമിതി റിപ്പോര്‍ട്ട്‌;  ബറോഡ സുപ്രീം കോടതിയിൽ

bcci

ന്യൂഡൽഹി: ബിസിസിഐ തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന ഫോർമുല നടപ്പാക്കണമെന്ന ജസ്റ്റിസ് ആർ.എം. ലോധ സമിതി ശുപാർശയെ എതിർത്ത് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സുപ്രീം കോടതിയിൽ.

ശുപാർശ നടപ്പാക്കിയാൽ ബിസിസിഐ തിരഞ്ഞെടുപ്പുകളിൽ വ്യാപക രാഷ്ട്രീയക്കളി നടക്കുമെന്ന് അസോസിയേഷൻ വാദിച്ചു.

നിലവിൽ, ഒന്നിലധികം വോട്ടുകളുടെ അവകാശമുള്ള മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളുടെ സ്വാധീനം ശുപാർശ നടപ്പാക്കിയാൽ ഇല്ലാതാവുമെന്നതാണു ബിസിസിഐയെ അലട്ടുന്നത്


മഹാരാഷ്ട്രയ്ക്കു നാലു വോട്ടുകളാണുള്ളത് – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ എന്നിവയ്ക്കുള്ള ഓരോ വോട്ടുകൾ ചേർത്താണിത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ, ബറോഡ, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകൾ എന്നിവയ്ക്കുള്ള ഓരോ വോട്ടുകൾ സഹിതം ഗുജറാത്തിനു മൂന്നു വോട്ടുകളുടെ കരുത്തുണ്ട്. ബിസിസിഐ തിരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ ഇത് നിർണായകമാണ്.

വോട്ടുകളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നു യഥാക്രമം നാലും മൂന്നും സ്ഥിരം അംഗങ്ങൾ ബിസിസിഐയിലുണ്ട്. വോട്ടുകളുടെ എണ്ണം ഒന്നായി ചുരുങ്ങിയാൽ ഇരു സംസ്ഥാനങ്ങൾക്കുമുള്ള സ്ഥിരാംഗത്വ വിഹിതം കുറയും. ഇതുവഴി മണിപ്പുർ, മിസോറം എന്നിവയുൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ആ പദവിയിലെത്തും. ക്രിക്കറ്റിനു കാര്യമായ വേരോട്ടമില്ലാത്ത മേഖലയിൽ നിന്നുള്ളവർക്കു സ്ഥിരാംഗത്വം ലഭിക്കുന്നതിനെ ബിസിസിഐ അനുകൂലിക്കുന്നില്ല.

Read More >>