കുവൈത്തില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിന് വിലക്ക്

കുവൈത്ത്: രാജ്യത്ത് അവശ്യസാധനങ്ങളുള്‍പ്പെടെ എല്ലാതരം വസ്തുക്കളുടെയും സേവനങ്ങളുടെയും വില വര്‍ധിപ്പിക്കുന്നത് കുവൈത്ത് വാണിജ്യമന്ത്രാലയം വിലക്കി.ഇതനുസരി...

കുവൈത്തില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിന് വിലക്ക്








kuwait

കുവൈത്ത്: രാജ്യത്ത് അവശ്യസാധനങ്ങളുള്‍പ്പെടെ എല്ലാതരം വസ്തുക്കളുടെയും സേവനങ്ങളുടെയും വില വര്‍ധിപ്പിക്കുന്നത് കുവൈത്ത് വാണിജ്യമന്ത്രാലയം വിലക്കി.

ഇതനുസരിച്ച് നിലവില്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന വിലയ്ക്കല്ലാതെ ഏതൊരു സാധനവും വില്‍ക്കുന്നത് നിയമലംഘനവും കുറ്റകരവുമായി കണക്കാക്കും. ഉത്തരവ് ലംഘിച്ച് സാധനങ്ങള്‍ക്ക് വിലകൂട്ടി വാങ്ങുന്നവരെ ശക്തമായ നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നും കുവൈത്ത് വാണിജ്യ-വ്യവസായമന്ത്രി ഡോ. യൂസുഫ് അല്‍ അലി അറിയിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലകൂട്ടിവില്‍ക്കപ്പെടുന്നത് ശ്രദ്ധയില്‍പെടുന്നവര്‍ 135 എന്ന മന്ത്രാലയത്തിന്‍െറ ഹോട്ട്ലൈന്‍ നമ്പറിലേക്ക് വിളിച്ചറിയിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഹോട്ടലുകളും മറ്റും സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിവരുന്ന സേവനത്തുക വര്‍ധിപ്പിക്കുന്നതും പുതിയ ഉത്തരവുപ്രകാരം നിയമലംഘനമായാണ് പരിഗണിക്കുക.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികഭീഷണിയുടെ പശ്ചാത്തലത്തില്‍ പെട്രോളിന്‍െറയും വൈദ്യുതിയുടെയും വില വര്‍ധിപ്പിച്ചുവെങ്കിലും  ഇവ രണ്ടിനും വിലകൂട്ടിയത് മറ്റ് സാധനങ്ങളുടെ വിലനിലവാരത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കേണ്ടതായ സാഹചര്യം രാജ്യത്തില്ല.
ഇത് മറയാക്കി മറ്റ് ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിപ്പിക്കാനുള്ള കച്ചവടക്കാരുടെ നീക്കം ഒരിക്കലും അനുവദിക്കില്ല. മന്ത്രാലയത്തിന്‍െറ അനുമതികൂടാതെ ഏതെങ്കിലും ഒരു വസ്തുവിന്‍െറ വില വര്‍ധിപ്പിക്കാന്‍ പാടില്ലയെന്ന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന ഏരിയയിലുള്ള ഉപഭോക്താവിനാണ് ഭക്ഷണം എത്തിക്കുന്നതെങ്കില്‍ 250 ഫില്‍സും മറ്റ് താമസമേഖലകളിലേക്കാണ് എത്തിക്കേണ്ടതെങ്കില്‍ 500 ഫില്‍സും മാത്രമേ സര്‍വിസ് ചാര്‍ജ് വാങ്ങാന്‍ അനുമതിയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ നിയമലംഘകരെ പിടികൂടുന്നതിന് സ്വദേശികളും വിദേശികളുമുള്‍പ്പെടെ സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.






Story by
Read More >>