ഒഴുകിയെത്തുന്ന കള്ളപ്പണത്തില്‍ പാക് നിര്‍മിത കള്ളനോട്ടുകളും; അന്വേഷണം ശക്തമാക്കി

കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ മറവില്‍ സംസ്ഥാനത്ത് സംസ്ഥാനത്ത്കള്ളപ്പണത്തിനൊപ്പം കള്ളനോട്ടുകളും എത്തുന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന...

ഒഴുകിയെത്തുന്ന കള്ളപ്പണത്തില്‍ പാക് നിര്‍മിത കള്ളനോട്ടുകളും; അന്വേഷണം ശക്തമാക്കി

currency

കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ മറവില്‍ സംസ്ഥാനത്ത് സംസ്ഥാനത്ത്
കള്ളപ്പണത്തിനൊപ്പം കള്ളനോട്ടുകളും എത്തുന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും ഒറിജിലിനെ വെല്ലുന്ന പാക് നിര്‍മിത ഇന്ത്യന്‍ കറന്‍സി  വ്യാപകമായി ഇറക്കിയിട്ടുണ്ട്. ഏതാണ്ട് ആയിരം കോടിയുടെ പാക് നിര്‍മിത കള്ളനോട്ട് രണ്ട് സംസ്ഥാനത്തുമായി എത്തിയതായാണ് കേന്ദ്ര ഇന്ററലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മൂന്നു മുന്നണികളും തമിഴ്‌നാട്ടിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞടുപ്പ് ആവശ്യത്തിലേക്ക്

വ്യാപകമായി കള്ളപ്പണം ഇറക്കുന്നുണ്ട്.

ഈ കള്ളപ്പണത്തിലാണ് തിരിച്ചറിയാനാവാത്ത വിധം കള്ളനോട്ടുകള്‍ കടന്നുകൂടിയതെന്നാണ് വിവരം. പാക് നിര്‍മിത കള്ളനോട്ടുകള്‍ പാക്കിസ്ഥാനില്‍ നിന്നും ദുബായിലെത്തി അവിടെ നിന്നാണ് രണ്ട് സംസ്ഥാനങ്ങളിലേക്കും എത്തിയിട്ടുള്ളതെന്ന്  വിദേശ രഹസ്യന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ് കേന്ദ്ര ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ടു അന്വേഷണ ഏജന്‍സികളും സംയുക്തമായി ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയ കള്ളപ്പണത്തില്‍ കള്ളനോട്ടുണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം പരിശോധന തുടങ്ങി. കേരളത്തില്‍ പിടികൂടിയ കള്ളപ്പണം പരിശോധിക്കാന്‍ കേന്ദ്രസംഘം ഇന്നോ നാളേയോ എത്തും.

തമിഴ്‌നാട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയതില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കാണ് കൂടുതലും കള്ളപ്പണം എത്തിയിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് കേരളത്തില്‍ കള്ളനോട്ട് കേസുകളില്‍ 400 ശതമാനത്തിന്റെ വര്‍്ദ്ധനയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി ( എന്‍.ഐ .എ) കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗള്‍ഫില്‍ നിന്നും വന്‍തോതില്‍ കള്ളപണവും പാക് നിര്‍മിത കള്ളനോട്ടും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്
നല്‍കിയിരുന്നു.

പ്രത്യേക സ്‌ക്വാഡുകള്‍ രൂപികരിച്ച് റെയില്‍വേ സംരക്ഷണ സേനയും വിമാനതാവളങ്ങളില്‍ പ്രത്യേക പരിശോധനക്ക് സി.ഐ.എസ്.എഫ്, കസ്റ്റംസ്, ആദായ നികുതി വകുപ്പ് എന്നിവയും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ട്രെയിനുകളിലും വാഹനങ്ങള്‍ തടഞ്ഞു
നിര്‍ത്തിയുള്ള പരിശോധനയും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.