ബാഹുബലി 2വിന്റെ ചിത്രീകരണം നിർത്തിവച്ചു

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2വിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. ചിത്രീകരണ മേഘലകളിലെ കടുത്ത ചൂട് പരിഗണിച്ചാണ്  ഒരു മാസത്തേക്ക്...

ബാഹുബലി 2വിന്റെ ചിത്രീകരണം നിർത്തിവച്ചു

bahubali

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2വിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. ചിത്രീകരണ മേഘലകളിലെ കടുത്ത ചൂട് പരിഗണിച്ചാണ്  ഒരു മാസത്തേക്ക് സിനിമയുടെ ചിത്രീകരണം നിർത്തിവെയ്ക്കാൻ സംവിധായകൻ തീരുമാനിച്ചത്.

ഇപ്പോൾ ചിത്രീകരണം നടക്കുന്ന ആന്ധ്രയിലും തെലങ്കാനയിലും 45 ഡിഗ്രിയാണ് ചൂട്. നിലവിലെ സാഹചര്യത്തിൽ ഒരുകാരണവശാലും ചിത്രീകരണം തുടരാൻ കഴിയില്ലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അടുത്ത വർഷം ഏപ്രിൽ 14നാണ് ബാഹുബലിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

സൂര്യാതാപത്തെ തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും നിരവധി ആളുകൾ ഇതുവരെ മരണപ്പെട്ടു കഴിഞ്ഞു. ഇതേ തുടര്‍ന്ന് അതികഠിനമായ വെയിലുള്ള സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് സംസ്ഥാന ഗവൺമെന്റ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Story by