പനാമ രേഖകളിലെ സാന്നിദ്ധ്യം ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത് വൈകിക്കും

പനാമ രേഖകള്‍ തിരിച്ചടിയായി അമിതാഭ് ബച്ചന്‍. പനാമ രേഖകളിലെ സാന്നിദ്ധ്യം ബോളിവുഡ് താരം അമിതാഭ് ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ്...

പനാമ രേഖകളിലെ സാന്നിദ്ധ്യം ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത് വൈകിക്കും

amitab-bachan

പനാമ രേഖകള്‍ തിരിച്ചടിയായി അമിതാഭ് ബച്ചന്‍. പനാമ രേഖകളിലെ സാന്നിദ്ധ്യം ബോളിവുഡ് താരം അമിതാഭ് ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന തീരുമാനം വൈകിക്കുമെന്ന് സൂചന. രാജ്യത്ത് വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യ പദ്ധതി.

ഈ മാസം തന്നെ അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കള്ളപ്പണ കേസില്‍ ബച്ചന്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ ഇനി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വ്യാജ കമ്പനികളുടെ പേരില്‍ വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചന്റെയും മകന്റെ ഭാര്യയും നടിയുമായ ഐശ്വര്യാ റായിയുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്നും ബച്ചന്‍ പറഞ്ഞിരുന്നു.

Read More >>