അവതാര്‍ 2 റിലീസ് നീണ്ടേക്കും

സിനിമാ പ്രേമികളെ കാഴ്ചയുടെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ച അവതാറിന്റെ രണ്ടാംഭാഗം 2017 ഡിസംബറിലാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് എങ്കിലും,...

അവതാര്‍ 2 റിലീസ് നീണ്ടേക്കും

avatra

സിനിമാ പ്രേമികളെ കാഴ്ചയുടെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ച അവതാറിന്റെ രണ്ടാംഭാഗം 2017 ഡിസംബറിലാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് എങ്കിലും, ഇപ്പോള്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ റിലീസ് വൈകാനാണ് സാധ്യത.

ലോക സിനിമ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സ്റ്റാര്‍ വാര്‍സ് 8 ഡിസംബറില്‍ ഇതേ സമയത്തുതന്നെ റിലീസ് ചെയ്യുന്നുവെന്നതിനാലാണ് അവതാര്‍ 2 റിലീസ് നീട്ടുന്നത്.അവതാര്‍ 2 നു  ശേഷം 3, 4 ഭാഗങ്ങള്‍ വരും വര്‍ഷങ്ങളില്‍ തിയ്യേറ്റുകളിലെത്തുമെന്ന് സംവിധായകന്‍ ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്.നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.