'അവതാര്‍' രണ്ടാം ഭാഗം വരുന്നു

2009-ല്‍ പുറത്തിറങ്ങിയ ഹോളിവുഡിലെ ഇതിഹാസ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ ജെയിംസ്‌ ക്യാമറൂണ്‍ തന്നെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം...

avatra

2009-ല്‍ പുറത്തിറങ്ങിയ ഹോളിവുഡിലെ ഇതിഹാസ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ ജെയിംസ്‌ ക്യാമറൂണ്‍ തന്നെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്ന വിവരം ലോകത്തെ അറിയിച്ചത്. 2010-ലെ  മികച്ച സംവിധായകനുള്ള ഓസ്കാര്‍ ക്യാമറൂണ് നേടിക്കൊടുത്ത   'അവതാര്‍' ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നും 2 ബില്ല്യണ്‍ കളക്ഷന്‍ നേടിയിരുന്നു.

2018 ക്രിസ്മസ് റിലീസായാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. അവതാര്‍ 5 ഭാഗങ്ങളുള്ള ഒരു ചലച്ചിത്രപരമ്പരയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വാര്‍ത്തകളുണ്ട്. ഇതിനെപ്പറ്റിയുള്ള  വിശദാംശങ്ങള്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

 രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം   ന്യൂസിലാന്‍ഡില്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. ആദ്യ ഭാഗത്തിലെ അഭിനേതാക്കള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുക എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.