അസ്ലന്‍ ഷാ കിരീടം ഓസ്‌ട്രേലിയക്ക്

ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി കിരീടം ഓസ്‌ട്രേലിയക്ക്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒമ്പതാം തവണയാണ് ഓസീസ് ഇവിടെ കിരീടം...

അസ്ലന്‍ ഷാ  കിരീടം ഓസ്‌ട്രേലിയക്ക്

aslan-shah

ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി കിരീടം ഓസ്‌ട്രേലിയക്ക്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒമ്പതാം തവണയാണ് ഓസീസ് ഇവിടെ കിരീടം ചൂടുന്നത്.

ഫൈനലില്‍ ഇന്ത്യയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഓസ്‌ട്രേലിയ കിരീടം നേടിയത്.

25, 35 മിനിറ്റുകളില്‍ തോമസ് വില്യം ക്രെയ്ഗും 43, 57 മിനിറ്റുകൡ മാറ്റ് ഗോഡ്‌സുമാണ് ഓസീസിന്റെ ഗോളുകള്‍ നേടിയത്. മത്സരത്തില്‍ ഇന്ത്യക്കും ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല.

പ്രാഥമിക റൗണ്ടിലും ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്   ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.

Read More >>