ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: നിനോ മാത്യുവിന് വധശിക്ഷ; അനുശാന്തിക്ക് ജീവപര്യന്തം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി....

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: നിനോ മാത്യുവിന് വധശിക്ഷ; അനുശാന്തിക്ക് ജീവപര്യന്തം

anushanthi

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. രണ്ടാം പ്രതി അനുശാന്തിക്ക്
ഇരട്ട ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഷേഴ്‌സി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചത്.

ഗുരുതരമായി പരിക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. അനുശാന്തി മാതൃത്വത്തിന് നാണക്കേടെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് പ്രതികള്‍ക്കും 50 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.


വയോധികയായ സ്ത്രീയേയും പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുന്ന വേളയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ കേസിന്റെ വിധി.

പ്രതികളായ നിനോ മാത്യു, അനുശാന്തി എന്നിവര്‍ക്ക് എതിരെ കൊലപാതകശ്രമം, ഗൂഡാലോചന, തെളിവുനശിപ്പല്‍, മോഷണം എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കോടതികഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ടെക്‌നോ പാര്‍ക്ക് ജീവനക്കാരായിരുന്ന നിനോമാത്യുവും അനുശാന്തിയും തമ്മിലുള്ള ബന്ധത്തിന് തടസ്സമാകാതിരിക്കാന്‍ അനുശാന്തിയുടെ ഭര്‍ത്താവിനെയും കുടുംബത്തെയും വകവരുത്താന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഗൂഡാലോചനയിലൂടെ കൊലപാതം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

നിനോ മാത്യുവാണ് ലിജീഷിന്റെ അമ്മയെയും മകളെയും വെട്ടിക്കൊന്നത്. പക്ഷെ കുറ്റപത്രത്തില്‍ തെളിവുകള്‍ കൃത്യമായി നിരത്തുകയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇത് സമര്‍ത്ഥിക്കുകയും ചെയ്തതോടെ അനുശാന്തിക്കെതിരെയും കൊലപാതകവും മോഷണവുമെല്ലാം തെളിഞ്ഞത്. ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Story by
Read More >>