ആറ്റിങ്ങല്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം

തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ വക്കത്ത് ഷെബീര്‍ എന്ന യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്ന കേസിലെ ആറാംപ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വക്കം സ്വദേശി ...

ആറ്റിങ്ങല്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം

murder 3

തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ വക്കത്ത് ഷെബീര്‍ എന്ന യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്ന കേസിലെ ആറാംപ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വക്കം സ്വദേശി നിതിനാണ് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ജനുവരി 31ന് വക്കം സ്വദേശിയായ ഷബീറിനെ തോപ്പില്‍ വിളാകം റെയില്‍വെ ലെവല്‍ ക്രോസിന് സമീപം നാലംഗ സംഘം മര്‍ദിച്ചു കൊന്ന കേസിലാണ് നിഥിന്‍ പിടിയിലായത്. ഷബീറിനെ നടുറോഡിലിട്ട് കമ്പും, ഇരുമ്പുവടിയും ഉപയോഗിച്ച് നാലംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ ഷബീറിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

ഷബീറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തടിക്കഷണങ്ങള്‍ കത്തിച്ചുകളഞ്ഞു എന്നുള്ളതായിരുന്നു നിതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. 30,000 രൂപയുടെ സ്വന്തവും, സമാന തുകയ്ക്കുളള മറ്റ് രണ്ടുപേരുടെ ബോണ്ടിന്റെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Read More >>