ഇന്ത്യ അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നുവെന്ന അരുണ്‍ ജയ്റ്റ്ലിയുടെ അവകാശവാദം തള്ളി രഘുറാം രാജന്‍

ഇന്ത്യ അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നുവെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അവകാശവാദം തള്ളി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍....

ഇന്ത്യ അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നുവെന്ന അരുണ്‍ ജയ്റ്റ്ലിയുടെ അവകാശവാദം തള്ളി രഘുറാം രാജന്‍

rajan_brookings002

ഇന്ത്യ അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നുവെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അവകാശവാദം തള്ളി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ സന്തോഷിക്കാനായിട്ടില്ലെന്നാണ് രഘുറാം പറയുന്നത്. സാമ്പത്തിക വളര്‍ച്ചയെന്ന ലക്ഷ്യത്തിലെത്താന്‍ രാജ്യത്തിന് ഇനിയും എത്രയോ ദൂരം പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കണ്ണില്ലാത്ത രാജ്യത്ത് ഒറ്റക്കണ്ണന്‍ രാജാവായതുപോലെയാണെന്ന രഘുറാം രാജന്റെ പ്രസ്താവനയെ തള്ളി കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. ഇന്ത്യ അതിവേഗം വളര്‍ച്ച കൈവരിക്കുന്നുണ്ടെന്ന് ജയ്റ്റ്ലി അവകാശപ്പെട്ടിരുന്നു. എന്നാല്‍ റിസര്‍വ്ബാങ്ക് മേധാവി എന്ന നിലയ്ക്ക് തനിക്ക് പ്രായോഗികമായെ കാര്യങ്ങളെ വിലയിരുത്താനാകൂവെന്നും അതുകൊണ്ടുതന്നെ ഇന്ത്യ അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണെന്ന് സന്തോഷം കൊള്ളാനാകില്ലെന്നും രഘുറാം അതിന് മറുപടി പറയുകയായിരുന്നു.


തന്റെ പ്രസ്താവന കാഴ്ച്ച ശക്തിയില്ലാത്തവരെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ലഘുറാം രാജന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ തയ്യാറല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്രിക്സ് രാജ്യങ്ങളില്‍ ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും വളര്‍ച്ച എത്തി എന്ന് അവകാശപ്പെടുന്നതിന് മുമ്പ് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഇരുപത് വര്‍ഷം ഈ വളര്‍ച്ച ആവര്‍ത്തിച്ചാല്‍ മാത്രമെ ഓരോ ഇന്ത്യക്കാരനും മാന്യമായ ഉപജീവനം സാധ്യമാകൂയെന്നും അദ്ദേഹം സൂചിപ്പിച്ചു.