കുഞ്ഞു സച്ചിനായി അര്‍ജ്ജുന്‍ വേഷമിടുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കരുടെ ജീവചരിത്ര സിനിമയില്‍ സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്‌ അദ്ദേഹത്തിന്റെ മകനായ അര്‍ജ്ജുന്‍....

കുഞ്ഞു സച്ചിനായി അര്‍ജ്ജുന്‍ വേഷമിടുന്നു

arjun

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കരുടെ ജീവചരിത്ര സിനിമയില്‍ സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്‌ അദ്ദേഹത്തിന്റെ മകനായ അര്‍ജ്ജുന്‍. സച്ചിനോട് രൂപസാദൃശ്യവും അദ്ദേഹത്തിന്റെ ശരീര ഭാഷ അതുപോലെ അനുകരിക്കാനും കഴിവുള്ള അഭിനേതാക്കളെ തേടിയുള്ള നീണ്ട അന്വേഷണത്തിനൊടുവില്‍ സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അര്‍ജ്ജുന്‍ തന്നെയെന്നു സംവിധായകന്‍ ജെയിംസ്‌ എര്സ്കിന്‍ കണ്ടെത്തുകയായിരുന്നു.


'സച്ചിന്‍ - എ ബില്ല്യണ്‍ ഡ്രീംസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ ഏപ്രില്‍ 14-ന് പുറത്തിറങ്ങിയിരുന്നു.

വമ്പിച്ച സ്വീകരണമാണ് ടീസരിനു ഇന്ത്യയൊട്ടാകെയുള്ള ജനങ്ങളില്‍ നിന്നും ലഭിച്ചത്. സച്ചിന്റെ ജ്യേഷ്ഠന്‍ നിതിന്‍ ടെണ്ടുല്‍ക്കറെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ നവാഗതനായ  മയുരേഷ് ആണ്. 120 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സച്ചിന്റെ  കുടുംബ ജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും ഒരേപോലെ പ്രാധാന്യം നല്‍കിയിട്ടുണ്ട് എന്നാണു അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം. കൂടാതെ സച്ചിന്‍ കളിച്ചിട്ടുള്ള പ്രധാന മത്സരങ്ങളും ഇതിഹാസ ഇന്നിങ്ങ്സുകളും ഒക്കെ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.