അരവിന്ദ് സ്വാമി സംവിധായകനാകുന്നു

'റോജ' , 'ബോംബെ' എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യന്‍പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ നടന്‍ അരവിന്ദ് സ്വാമി സംവിധായകന്റെ കുപ്പായം അണിയുന്നു.  താന്‍...

അരവിന്ദ് സ്വാമി സംവിധായകനാകുന്നു

fdhfhd

'റോജ' , 'ബോംബെ' എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യന്‍പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ നടന്‍ അരവിന്ദ് സ്വാമി സംവിധായകന്റെ കുപ്പായം അണിയുന്നു.  താന്‍ തന്നെ രചിച്ചു പൂര്‍ത്തിയായ 2 തിരക്കഥകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അവയില്‍ ഏതെങ്കിലും ഒന്ന് ഈ വര്ഷം തന്നെ സംവിധാനം ചെയ്യുമെന്നും അരവിന്ദ് സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംവിധാനം ചെയ്യുന്നത് ഹിന്ദിയിലായിരിക്കുമോ അതോ തമിഴില്‍ ആയിരിക്കുമോ എന്ന്   ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


1991-ല്‍ മണിരത്നം സംവിധാനം നിര്‍വ്വഹിച്ച 'ദളപതി'യിലൂടെ അഭിനയ രംഗത്ത്‌ അരങ്ങേറ്റം കുറിച്ച അരവിന്ദ് സ്വാമി മണിരത്നത്തിന്റെ തന്നെ 'റോജ' , 'ബോംബെ' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ചിത്രങ്ങളുടെ ഹിന്ദി റീ മേക്കുകള്‍ അദ്ദേഹത്തിന് ഉത്തരേന്ത്യയിലും ആരാധകരെ നേടിക്കൊടുത്തു. കുറച്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ 'തനി ഒരുവന്‍' എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ മികച്ച തിരിച്ചുവരവ്‌ നടത്തിയിരുന്നു.

'ഡിയര്‍ ഡാഡി' എന്ന ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് അരവിന്ദ് സ്വാമി ഇപ്പോള്‍.