'സുല്‍ത്താന്‍'; അനുഷ്ക ശര്‍മ്മയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സുല്‍ത്താനിലെ   അനുഷ്ക ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ...



trteyuriy

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സുല്‍ത്താനിലെ   അനുഷ്ക ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഹരിയാന സ്വദേശിയായ സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഗുസ്തിക്കാരന്റെ കഥ പറയുന്ന ചിത്രത്തില്‍ അറഫ എന്ന വനിതാ ഗുസ്തി താരത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്‌.

ചിത്രത്തിലെ അനുഷ്കയുടെ ഫസ്റ്റ്ലു ക്ക് പോസ്റ്റര്‍ അനുഷ്ക തന്നെയാണ് തന്റെ ട്വിറ്റെര്‍ പേജിലൂടെ പുറത്തുവിട്ടത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍  തരംഗമായി മുന്നേറുകയാണ്. ചിത്രത്തിലെ സല്‍മാന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ വാരം പുറത്ത് വിട്ടിരുന്നുവെങ്കിലും മികച്ച അഭിപ്രായം ഒന്നും  നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അനുഷ്കയുടെ ലുക് സല്മാനെക്കാള്‍ മികച്ചതെന്നാണ് പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിക്കുന്ന പ്രതികരണം.


സല്‍മാനും അനുഷ്ക്കക്കും പുറമേ നവാസുദ്ദീന്‍ സിദ്ദിക്കി, രണ്ദീപ് ഹൂഡ, അമിത് സാദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അലി അബ്ബാസ് സഫര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന 'സുല്‍ത്താന്‍' ഈദിന് തീയറ്ററുകളില്‍ എത്തും.