ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; ശിക്ഷാ വിധി ഇന്ന്

ആറ്റിങ്ങല്‍: വയോധികയായ സ്ത്രീയേയും പിഞ്ചുകുഞ്ഞിനേയും നിഷ്കരുണം വധിച്ച കുപ്രസിദ്ധമായ 'ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക' കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍...

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; ശിക്ഷാ വിധി ഇന്ന്



anushanthi

ആറ്റിങ്ങല്‍: വയോധികയായ സ്ത്രീയേയും പിഞ്ചുകുഞ്ഞിനേയും നിഷ്കരുണം വധിച്ച കുപ്രസിദ്ധമായ 'ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക' കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷ വിധി പറയും.

സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുന്ന വേളയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ കേസിന്റെ വിധി.

പ്രതികളായ നിനോ മാത്യു, അനുശാന്തി എന്നിവര്‍ക്ക്എതിരെ . കൊലപാതകശ്രമം, ഗൂഡാലോചന, തെളിവുനശിപ്പല്‍, മോഷണം എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കോടതികഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.


ടെക്നോ പാര്‍ക്ക് ജീവനക്കാരായിരുന്ന നിനോമാത്യുവും അനുശാന്തിയും തമ്മില്‍ അവഹിത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് തടസ്സമാകാതിരിക്കാന്‍ അനുശാന്തിയുടെ ഭര്‍ത്താവിനെയും കുടുംബത്തെയും വകവരുത്താന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കി. ഗൂഡാലോചനയിലൂടെ കൊലപാതം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

നിനോ മാത്യുവാണ് ലിജീഷിന്റെ അമ്മയെയും മകളെയും വെട്ടിക്കൊന്നത്. പക്ഷെ കുറ്റപത്രത്തില്‍ തെളിവുകള്‍ കൃത്യമായി നിരത്തുകയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇത് സമര്‍ത്ഥിക്കുകയും ചെയ്തതോടെ അനുശാന്തിക്കെതിരെയും കൊലപാതകവും മോഷവുമെല്ലാം തെളിഞ്ഞത്.

ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.