ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; വിധിയെഴുതിയ രണ്ട് മൊഴികള്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവും...

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; വിധിയെഴുതിയ രണ്ട് മൊഴികള്‍

Lijeesh

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി  ശിക്ഷ വിധിച്ചു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഷേഴ്‌സി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചത്. വയോധികയായ സ്ത്രീയേയും പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുന്ന വേളയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ കേസിന്റെ വിധി.


ഇരുവര്‍ക്കും ശിക്ഷ ലഭിക്കാന്‍ നിര്‍ണായകമായത് രണ്ടു സാക്ഷി മൊഴികളാണ്. അനുശാന്തിയുടെ ഭര്‍ത്താവും കേസിലെ പ്രധാന സാക്ഷിയുമായ ലിജീഷിന്റെ മൊഴിയും പ്രതി നിനോമാത്യുവിന്റെ പിതാവ് പ്രൊഫ. ടി.ജെ.മാത്യുവിന്റെ മൊഴിയും.

ഒന്നാം പ്രതി നിനോമാത്യുവിന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് ലിജീഷ് രക്ഷപ്പെടുന്നത്.  തലക്കുവെട്ടേറ്റ ലിജീഷും മരിച്ചിരുന്നുവെങ്കില്‍ കേസിന്റെ അന്വേഷണം മറ്റൊരു ദിശയിലേക്ക് നീങ്ങുമായിരുന്നു. മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമെന്ന് വരുത്തിതീര്‍ക്കാന്‍ നിനോമാത്യു കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു.

മൃതദേഹങ്ങളില്‍  നിന്നും സ്വര്‍ണം മോഷ്ടിച്ചിരുന്നു. മുറിയില്‍ മുകളുപൊടി വിതറിയിരുന്നു കൊല്ലപ്പെട്ടവരുടെ കരച്ചിലോ നിനോയുടെ വരവോ  ആരും കേട്ടതും കണ്ടതമില്ല. അതുകൊണ്ട് തന്നെ അന്യസംസ്ഥാന തൊഴിലാളികയെ മറ്റേതെങ്കലും മോഷമസംഘങ്ങളുടെ പിന്നാലെയോ അന്വേഷണം സംഘം ആദ്യമിറങ്ങുമായിരുന്നു. മുളകുപൊടി വിതറിയ ശേഷമാണ് ലിജീഷിനെ നിനോ മാത്യു വെട്ടുന്നത്. ഗുരുതരവസ്ഥയില്‍ കഴിയുമ്പോഴും കൊലപാതകിയെ കുറിച്ച് ലിജീഷന് നല്‍കിയ മൊഴിയാണ് പൊലീസിനെ സഹായിച്ചത്.  തന്റെ അമ്മയെയുടെയും മകളുടെയും കൊലപാതക്കിക്കും,  അരുകൊലക്കു കൂട്ടുനിന്ന  ഭാര്യയ്ക്കും എതിരെ  ഏക ദൃക്ഷസാക്ഷി ലിജീഷ് നല്‍കിയ മൊഴി ശക്തമായിരുന്നു.

"നിനക്ക് നല്ലൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനപ്പിക്കരുത്. ഒരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കള്‍ പറഞ്ഞ് എനിക്കറിയം. നീ ഈ തെറ്റ് തിരുത്തണം. പള്ളിയില്‍ പോയി കുമ്പസരിക്കണം. അച്ഛനെ കണ്ട് കൗണ്‍സിസംഗിന് വിധേയനാകണം. തെറ്റുകള്‍ തിരുത്തണം" പ്രൊഫ. ടി.ജെ.മാത്യു മകന്‍ നിനോമാത്യുവിന് നല്‍കിയ കത്തിലെ വരുകയാണിത്.

അച്ഛനോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത മകന് അച്ഛന്‍ നല്‍കിയ കുറിപ്പായിരുന്നു തെളിവെടുപ്പ് സമയത്ത് പൊലീസിന് ലഭിച്ചിരുന്നു. അനുശാന്തിക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയച്ച്  ടി.ജെ.മാത്യുവിന്റെ പേരിലസെടുത്ത ഫോണില്‍ നിന്നാണ്. ഇത് കോടതിയില്‍ സ്ഥരീകരിക്കാന്‍ പ്രോസിക്യൂഷന്‍ മാത്യവിനെ 43 സാക്ഷിയാക്കിയിരുന്നു.
സത്യസന്ധനായ ആ അധ്യാപകന്‍ കോടതിയില്‍ കൂറുമാറിയില്ല. തന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ മകനാണ് ഉപയോഗിക്കുന്നതെന്ന് മാത്യു മൊഴി നല്‍കിയത് ഗൂഡാലോചന തെളിയിക്കുന്നതില്‍ നിര്‍ണകയമായി.

നിനോയും അനുശാന്തിയുമായുള്ള അതിരുകടന്ന ബന്ധം ലിജീഷ് കണ്ടെത്തിയതാണ്  ഈ കുടുംബത്തെ ഇല്ലാതാക്കാന്‍ നിനോയെ പ്രേരിപ്പിച്ചത്. തന്റെ കുടുംബത്തെ തകര്‍ത്തവരുടെ വിധി ന്യായം കേള്‍ക്കാന്‍ ലിജീഷ് കോടതിയില്‍ ഹാജരായിരുന്നു.തന്‍റെ മകന്റെ വിധി കേള്‍ക്കാന്‍ ടി.ജെ.മാത്യുവും കോടതിയില്‍എത്തിയിരുന്നു.

നിര്‍വികാരഭരിതരായി നിന്നാണ് നിനോയുംഅനുശാന്തിയും വിധി കേട്ടത്.Read More >>