ബംഗ്ലാദേശ്: വിദ്യാര്‍ത്ഥിയുടെ കൊലപാതകം; ഉത്തരവാദിത്തമേറ്റെടുത്ത് അല്‍ഖ്വയ്ദ അനുകൂല സംഘടന

ധാക്ക: ബംഗ്ലാദേശില്‍ മതമൗലികവാദത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥി നിസാമുദ്ദീന്‍ സമദ്(28)ന്റെ കൊലപാതകത്തില്‍ ഉത്തരവാദിത്തമേറ്റെടുത്ത് അല്‍ഖ്വയ്ദ അനുകൂല...

ബംഗ്ലാദേശ്: വിദ്യാര്‍ത്ഥിയുടെ കൊലപാതകം; ഉത്തരവാദിത്തമേറ്റെടുത്ത് അല്‍ഖ്വയ്ദ അനുകൂല സംഘടന

nizamudheen-samad

ധാക്ക: ബംഗ്ലാദേശില്‍ മതമൗലികവാദത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥി നിസാമുദ്ദീന്‍ സമദ്(28)ന്റെ കൊലപാതകത്തില്‍ ഉത്തരവാദിത്തമേറ്റെടുത്ത് അല്‍ഖ്വയ്ദ അനുകൂല സംഘടന. അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്ന അന്‍സാര്‍ അല്‍ ഇസ്ലാം എന്ന സംഘടനയാണ് ഉത്തരവാദിത്തമേറ്റെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് നിസാമുദ്ദീന്‍ സമദിനെ ഒരു സംഘം ബൈക്കിലെത്തി വെട്ടിക്കൊല്ലുന്നത്. സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദത്തെ എതിര്‍ത്തിരുന്ന നിസാമുദ്ദീന്‍ കടുത്ത നിരീശ്വരവാദിയായിരുന്നു. ബംഗ്ലാദേശില്‍ മതമൗലികവാദത്തെ എതിര്‍ത്തതിന്റെ പേരില്‍ അഞ്ച് പേരെയാണ് കൊലപ്പെടുത്തിയത്.


ദൈവത്തെ നിന്ദിക്കുന്നവര്‍ക്കുള്ള ശിക്ഷയാണിതെന്നും ഇത്തരക്കാരെ ഒരു പാഠം പഠിപ്പിക്കാനാണ് കൃത്യം ചെയ്തതെന്നുമാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ മതത്തേയും പ്രവാചകനേയും നിന്ദിക്കുന്നത് അനുവദിക്കില്ലെന്നും സംഘടന പറയുന്നു.

അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ബംഗ്ലാദേശ് പോലീസ് തയ്യാറായില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Story by
Read More >>