സൂര്യയുടെ '24' ഇനി ആന്‍ഡ്രോയിഡ് ഗെയിമിന്റെ രൂപത്തില്‍

സൂര്യയുടെ പുതിയ ചിത്രം '24' ഇനി ആന്‍ഡ്രോയിഡ് ഗെയിമിന്റെ രൂപത്തില്‍ ലഭ്യമാകും. സയന്‍സ് ഫിക്ഷന്‍ സിനിമയായ '24'ന്റെ ട്രെയിലര്‍ കഴിഞ്ഞ വാരം റിലീസ്...

സൂര്യയുടെ

rgreg

സൂര്യയുടെ പുതിയ ചിത്രം '24' ഇനി ആന്‍ഡ്രോയിഡ് ഗെയിമിന്റെ രൂപത്തില്‍ ലഭ്യമാകും. സയന്‍സ് ഫിക്ഷന്‍ സിനിമയായ '24'ന്റെ ട്രെയിലര്‍ കഴിഞ്ഞ വാരം റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ ഗെയിമിന്റെ ട്രെയിലറും യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്ന മൂന്ന്‍ കഥാപാത്രങ്ങളെയും ഗെയിമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'ആത്രേയ റണ്‍'എന്ന് പേരിട്ടിരിക്കുന്ന ഗെയിം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് 'ക്രിയേറ്റീവ് മങ്കി ഗെയിംസ്' എന്ന കമ്പനിയാണ്. ഗെയിമിന്റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണു '24'ന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.


'2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന '24' സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്. സാമന്ത, നിത്യ മേനോന്‍ തുടങ്ങിയവരാന് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത് എ ആര്‍ റെഹ്മാന്‍ ആണ്. ചിത്രം മെയ്‌ 6ന് തീയറ്ററുകളില്‍ എത്തും.