അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പിലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് അഞ്ച് സ...

അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ട്രംപ്

donald-trump

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പിലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രൈമറികളിലെ വിജയത്തോടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലും മികച്ച ജയം നേടിയ ഡൊണാള്‍ഡ് ട്രംപ് എതിരാളികളായ ടെഡ് ക്രൂസിനേയും, ജോണ്‍ കാസികിനേയും നിഷ്പ്രഭരാക്കുന്ന ഭൂരിപക്ഷമാണ് എല്ലാ പ്രൈമറികളിലും നേടിയത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലാരി ക്ലിന്റെണും ബെര്‍ണി സാന്‍ഡേഴ്‌സണും തമ്മിലാണ് സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഹിലാരി ക്ലിന്റണ്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചപ്പോള്‍ റോഡ് ഐലന്‍ഡില്‍ എതിരാളിയായ സാന്‍ഡേഴ്‌സനാണ് ജയം നേടിയത്.

സ്ഥാനര്‍ഥിത്വം ഉറപ്പിക്കാന്‍ 1237 ഡെലഗേറ്റുകളുടെ പിന്തുണ വേണ്ട ട്രംപ് ഇതിനോടകം 944 പേരുടെ പിന്തുണ നേടിയെടുത്തിട്ടുണ്ട്.

Read More >>