ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്നും സംസ്‌കൃതം രാഷ്ട്രഭാഷയാകണമെന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു അംബേദ്കറെന്ന് എ.ബി.വി.പി

ഹിന്ദുത്വവും മതരാഷ്ട്രീയവും കത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മറ്റൊരു വിവാദ പ്രസ്താവനയുമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ എ.ബി.വി.പി...

ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്നും സംസ്‌കൃതം രാഷ്ട്രഭാഷയാകണമെന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു അംബേദ്കറെന്ന് എ.ബി.വി.പി

Dr.babasaheb-ambedkar

ഹിന്ദുത്വവും മതരാഷ്ട്രീയവും കത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മറ്റൊരു വിവാദ പ്രസ്താവനയുമായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ എ.ബി.വി.പി യൂണീറ്റ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു ബാബാ സാഹിബ് അംബേദ്കര്‍ എന്നും അതു കൂടാതെ സംസ്‌കൃത ഭാഷയെ രാഷ്ട്രഭാഷയാക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയാണ് അദ്ദേഹമെന്നുമാണ് സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്.

ഹിന്ദുമതത്തിന്റെ പല മേഖലകളെ സംബന്ധിച്ച് വിമര്‍ശനമുന്നയിച്ചിട്ടുള്ള വ്യക്തിയാണ് അംബേദ്കര്‍ എങ്കിലും അദ്ദേഹം തികഞ്ഞ ഒരു ഹിന്ദുത്വവാദിയെന്നാണ് ജെ.എന്‍.യുവിലെ എ.ബി.വി.പി യൂണീറ്റ് വൈസ് പ്രസിഡന്റ് രോഹിത് കുമാര്‍ കഴിഞ്ഞ അംബേദ്കര്‍ ദിനത്തില്‍ വെളിപ്പെടുത്തിയത്. കുങ്കുമവര്‍ണ്ണത്തിലുള്ള കൊടിക്കീഴില്‍ അണിനിരക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടാകുമെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നതായും രോഹിത് കുമാര്‍ പ്രസ്താവിക്കുന്നു.


ഇന്ത്യന്‍ ജാതിവ്യവസ്ഥയ്ക്ക് എതിരേയും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേയും ആജീവനാന്തം പോരാടുകയും ജാതിവ്യവസ്ഥ ഇല്ലായ്മചെയ്യാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത അംബേദ്കറെ അപമാനിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നുമുണ്ടായതെന്ന് ദേശീയതലത്തിലെ ദളിത് സംഘടനകള്‍ പറയുന്നു. ഹിന്ദുരാജ്യം വരണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് അംമബദ്കറെങ്കില്‍ അദ്ദേഹം എന്തിന് ബുദ്ധമതത്തില്‍ ചേര്‍ന്നുവെന്നും ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ ദളിത് പീഡനങ്ങള്‍ക്കെതിരെ ദളിത് ബുദ്ധമത പ്രസ്ഥാനം കെട്ടിപപടുത്തുവെന്നും സംഘടനകള്‍ ചോദിക്കുന്നു.