പുതിയ സേവനങ്ങളുമായി ആമസോണ്‍ രംഗത്ത്

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ആമസോണ്‍ വെബ്‌ സൈറ്റ് പുതിയ സേവനങ്ങളുമായി രംഗത്ത്. ഇതര സൈറ്റുകള്‍ അവരുടെ പല സേവനങ്ങളും...

പുതിയ സേവനങ്ങളുമായി ആമസോണ്‍ രംഗത്ത്

amazon

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ആമസോണ്‍ വെബ്‌ സൈറ്റ് പുതിയ സേവനങ്ങളുമായി രംഗത്ത്. ഇതര സൈറ്റുകള്‍ അവരുടെ പല സേവനങ്ങളും കൂടുതല്‍ സുതാര്യമാക്കിയ സാഹചര്യത്തിലാണ് ആമസോണും പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നത്.

നിത്യോപയോഗ സാധനങ്ങൾ വീണ്ടും വീണ്ടും ഓർഡർ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി നിശ്ചിത ഇടവേളകളിൽ കൃത്യമായ ഡെലിവറി ലഭിക്കുന്നതിനുള്ള ആഗോളതലത്തിൽ ഏറെ പ്രചാരം നേടിയ സബ്‌സ്‌ക്രൈബ് ആൻഡ് സേവ്

പദ്ധതിയാണ് ആമസോൺ ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. മറ്റു സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുമ്പോള്‍ സൈറ്റ് ചാര്‍ജ് ചെയ്യുന്ന പ്രത്യേക നിരക്ക്  സബ്‌സ്‌ക്രൈബ് ആൻഡ് സേവ് പദ്ധതി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈടാക്കില്ല എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

പതിവായി വാങ്ങുന്ന പലചരക്ക് സാധനങ്ങൾ, ഡയപ്പറുകൾ, ബേബികെയർ സാധനങ്ങൾ, ലോൻഡ്രി ഉത്‌പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, വ്യക്തിഗത ഉത്‌പന്നങ്ങൾ, ഓമനമൃഗങ്ങൾക്കാവശ്യമായ സാധനങ്ങൾ എന്നിവ ഇതിൽപ്പെടുത്തി വാങ്ങാന്‍ സാധിക്കും.

നിശ്ചിത ഡെലിവറി സമയത്തിന് മുൻപ് ഉത്‌പന്നം ലഭ്യമാക്കാൻ ആവശ്യപ്പെട്ടാൽ ആനുകൂല്യം ലഭിക്കില്ലയെന്നതാണ് ഇതിന്റെ ഒരു നൂനത.

ആവശ്യമെങ്കിൽ ഡെലിവറി റദ്ദാക്കാനും, ഓർഡർ ചെയ്‌ത ഉത്‌പന്നത്തിൽ മാറ്റം വരുത്താനും ഡെലിവറി തീയതിയിൽ മാറ്റം വരുത്താനും സാധിക്കും. ഒരു മാസം മുതൽ ആറുമാസം വരെയുള്ള ഇടവേളകളിൽ സാധനങ്ങൾ ഓർഡർ ചെയ്യാം.

Read More >>