വീട്ടുകാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആമസോണിന്റെ പുതിയ സ്പീക്കര്‍

സ്മാര്‍ട്ട് ഫോണും സ്മാര്‍ട്ട്‌ ടിവിയും കടന്നു 'സ്മാര്‍ട്ട്‌ ഹോം' എന്ന സങ്കലപ്പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ലോകം. അതായത് വീടിലുള്ള മൊത്തം...

വീട്ടുകാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആമസോണിന്റെ പുതിയ സ്പീക്കര്‍

dot

സ്മാര്‍ട്ട് ഫോണും സ്മാര്‍ട്ട്‌ ടിവിയും കടന്നു 'സ്മാര്‍ട്ട്‌ ഹോം' എന്ന സങ്കലപ്പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ലോകം. അതായത് വീടിലുള്ള മൊത്തം ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ചു അതിനെ സ്മാര്‍ട്ട് ഫോണ്‍ വഴി നിയന്ത്രിക്കുന്ന സംവിധാനം.

ഇപ്പോള്‍ അതിനെയും മറികടന്നു വീട്ടുജോലികള്‍ ചെയ്യാന്‍ സ്മാര്‍ട്ട്‌ ഫോണും വേണ്ടെന്ന സ്ഥിതിയാണ്. പകരം ആമസോണ്‍ ഏറ്റവും പുതിയതായി പുറത്തിറക്കിയ 'ഇക്കോ ഡോട്ട്' എന്ന സ്പീക്കര്‍ വാങ്ങി വീട്ടില്‍ സ്ഥാപിച്ചാല്‍ മതി. ഒന്നരവര്‍ഷം മുന്‍പ് ആമസോണ്‍ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഹോം ഉപകരണങ്ങളെല്ലാം ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്ന സംവിധാനമായ 'ഇക്കോ'യുടെ പരിഷ്കരിച്ച പതിപ്പാണ്‌ 'ഇക്കോ ഡോട്ട്'.


180 ഡോളര്‍ വിലയുള്ള ഇക്കൊയുടെ വിപണിയില്‍ നേടിയ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ആമസോണ്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ഇക്കോഡോട്ടിന്‍റെ ഉള്ളില്‍ 7 മൈക്രോഫോണുകള്‍ ഉണ്ട്. യുഎസ്ബി ചാര്‍ജിംഗ് കോഡ് ഉപയോഗിച്ച് ഇതിലേക്ക് ചാര്‍ജ് നിറക്കാം. 250 ഗ്രാം ഭാരമുള്ള ഇക്കോഡോട്ടിന് 90 ഡോളറുകള്‍ ആണ് വില.

ഡോട്ട് ഉപയോഗിക്കുന്ന വ്യക്തി പറയുന്ന നിര്‍ദ്ദേശങ്ങള്‍ അപ്പാടെ അനുസരിക്കുക എന്നതാണ് അതിന്റെ ധര്‍മ്മം. 'ഇക്കോ' അല്ലെങ്കില്‍ 'ആമസോണ്‍' എന്നീ വാക്കുകളില്‍ ഏതെങ്കിലും ഒന്ന് പറഞ്ഞിട്ട് വേണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം പറയാന്‍. ഡോട്ടിനോട് കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെടുംതോറും അതിന്റെ കാര്യ നിര്‍ വ്വഹണ ശേഷി വര്‍ധിക്കുന്നു. ഉടമയുടെ ശബ്ദവും സംസാര രീതിയും ഒക്കെ ഡോട്ടിനു കൂടുതല്‍ പരിചിതമാകും  എന്നതിനാലാണ് ഇത്.

വീട്ടിലെ ചെറുജോലികള്‍ ഉളപ്പടെ 300-ല്‍ അധികം കാര്യങ്ങള്‍ ചെയ്യാന്‍  ഇക്കോ ടോട്ടിനു കഴിവുണ്ട് എന്നാണു അതിന്റെ നിര്‍മ്മാതാക്കളായ ആമസോണ്‍ അവകാശപ്പെടുന്നത്. പക്ഷെ ഡോട്ട് വാങ്ങിയാല്‍ മാത്രം പോര വീട് സ്മാര്‍ട്ട്‌ ഹോം കൂടിയാക്കിയാലെ ഡോട്ടിനു പ്രവര്‍ത്തിക്കാന്‍ കഴിയ്. ഇതിലേക്കുള്ള ആദ്യ പടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈ-ഫൈ സംവിധാനം വീട്ടില്‍ ഒരുക്കുക എന്നതാണ്. പിന്നീട് നിലവിലെ വീട്ടുപകരണങ്ങള്‍ മാറ്റി സ്മാര്‍ട്ട്‌ ഡിവൈസുകള്‍ സ്ഥാപിക്കുക. ഇത് രണ്ടും ചെയ്ത ശേഷം ഡോട്ട് സ്ഥാപിക്കുക.

പ്രധാനമായും ക്ലൌഡ് സാങ്കേതിക വിദ്യയെ അധിഷ്ടിച്ചു പ്രവര്‍ത്തിക്കുന്ന ഡോട്ടിനു എത്രത്തോളം പ്രാദേശിക ഭാഷകള്‍ മനസ്സിലാക്കാന്‍ കഴിയും എന്നതിനേക്കുറിച്ച് വ്യക്തമായ മറുപടി ആമസോണ്‍ നല്‍കിയിട്ടില്ല. ആമസോണ്‍ ഇക്കോ, ഫയര്‍ ടിവി തുടങ്ങിയ സംവിധാനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മാത്രമേ നിലവില്‍ ഇക്കോഡോട്ട് ലഭ്യമാകുന്നുള്ളു. കൂടാതെ 99 ഡോളര്‍ അധികം സാധനങ്ങള്‍ ആമസോണില്‍ നിന്ന് വാങ്ങുന്നവര്‍ക്കും ഈ സംവിധാനം ലഭ്യമാകും.Read More >>