അല്ലു അര്‍ജ്ജുന്റെ 'സറൈനോട്' ; 16 കോടിയുടെ റെക്കോര്‍ഡ്‌ സാറ്റലൈറ്റ് റൈറ്റ്സ്

ഏപ്രില്‍ 22-ന് പുറത്തിറങ്ങുന്ന അല്ലു അര്‍ജ്ജുന്‍ ചിത്രം 'സറൈനോടി' ന് ഹിന്ദി, മലയാളം, തമിഴ് എന്നീ 3 ഭാഷകളില്‍ നിന്നും 16 കോടിയുടെ റെക്കോര്‍ഡ്‌...

അല്ലു അര്‍ജ്ജുന്റെ

allu

ഏപ്രില്‍ 22-ന് പുറത്തിറങ്ങുന്ന അല്ലു അര്‍ജ്ജുന്‍ ചിത്രം 'സറൈനോടി' ന് ഹിന്ദി, മലയാളം, തമിഴ് എന്നീ 3 ഭാഷകളില്‍ നിന്നും 16 കോടിയുടെ റെക്കോര്‍ഡ്‌ സാറ്റലൈറ്റ് റൈറ്റ്സ് . തെന്നിന്ത്യയില്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാറ്റലൈറ്റ് റൈറ്റ്സ് ആണ് ഇത്.

അല്ലു അര്‍ജ്ജുന്‍ ഒരു ബോഡിഗാര്‍ഡിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും എന്നാണു ചിത്രത്തിന്‍റെ പോസ്റ്ററുകളും ട്രെയിലറും സൂചിപ്പിക്കുന്നത്. ബി.ശ്രീനു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ രകുല്‍ പ്രീത് സിംഗ്, കാതറിന്‍ ട്രീസ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എസ്.എസ്. തമന്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത അല്ലു അര്‍ജ്ജുന്‍ ആദ്യമായി ഗായകനാകുന്നു എന്നതാണ്. ചിത്രം ഗീത ആര്‍ട്സ് പ്രദര്‍ശനത്തിനെത്തിക്കും.