ബഹ്റൈനില്‍ പ്രവാസി ജോലിക്ക് പ്രായപരിധി

ബഹ്റൈനില്‍ 50 വയസ് കഴിഞ്ഞ പ്രവാസികളെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന ഏതാനും പാര്‍ലമെന്‍റ് അംഗങ്ങളുടെ നിര്‍ദേശം വിവാദമാകുന്നു.അന്‍പതു വയസ്...

ബഹ്റൈനില്‍ പ്രവാസി ജോലിക്ക് പ്രായപരിധി

Job

ബഹ്റൈനില്‍ 50 വയസ് കഴിഞ്ഞ പ്രവാസികളെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന ഏതാനും പാര്‍ലമെന്‍റ് അംഗങ്ങളുടെ നിര്‍ദേശം വിവാദമാകുന്നു.

അന്‍പതു വയസ് കഴിഞ്ഞവര്‍ക്ക് കാര്യക്ഷമത കുറവായിരിക്കുമെന്നും തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കി അവരെ തിരിച്ചയക്കണമെന്നുമുള്ള നിര്‍ദ്ദേശം ജലാല്‍ കാധേം അല്‍ മഹ്ഫൂദ് എംപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മുന്നോട്ടുവച്ചത്. പ്രായപരിധി കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുകയും 50 വയസില്‍ താഴെയുള്ള ആരോഗ്യവാന്മാരെ രാജ്യത്ത് നിലനിര്‍ത്തുകയും വേണമന്നാണ് എം.പിമാരുടെ നിര്‍ദേശം. പ്രായമായവരെ താമസിപ്പിക്കുന്നത് വഴി രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് എംപിമാര്‍ പറയുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവുതന്നതല്ലെന്ന് വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഗ്രന്‍റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഏഷ്യന്‍ ട്രേഡേഴ്‌സ് കമ്മിറ്റി ഉള്‍പെടെയുള്ള പ്രവാസി സംഘടനകളാണ് എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഏതായാലും നിര്‍ദ്ദേശം പാര്‍ലിമെന്‍റ് പഠിച്ചതിനു ശേഷം മാത്രമേ പരിഗണിക്കൂ.